HOME
DETAILS
MAL
ജനങ്ങളുടെ ആരോഗ്യസുരക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തും: മന്ത്രി ശൈലജ
backup
May 14 2017 | 23:05 PM
കണ്ണൂര്‍: ജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും സുരക്ഷയും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മന്ത്രി കെ.കെ ശൈലജ. കേരള എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള 'പൊതുജനാരോഗ്യം-വെല്ലുവിളികളും പരിഹാരവും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി കുടുംബ ഡോക്ടര്‍ സംവിധാനം യാഥാര്‍ഥ്യമാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
1961ലെ സ്റ്റാഫ് പാറ്റേണ്‍ പുനഃപരിശോധിക്കും. പി.എച്ച്.സികളില്‍ മൂന്ന് ഡോക്ടര്‍മാരെയും അനുബന്ധ ജീവനക്കാരെയുമടക്കം നിയമിക്കും. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനകീയ ആരോഗ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് പൊതുസമ്മേളനവും പ്രകടനവും നടക്കും.
കിഞ്ഞണ്ണ റൈയുടെ സ്മരണക്കായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."