കമ്പാലാത്തറ ഏരിയയിലും ഇറിഗേഷന്‍ ഭൂമിയില്‍ കൈയേറ്റം
വണ്ടിത്താവളം: ഇടതുകര കനാലിന്റെ ഇരുകരകളും കമ്പാലത്തറ ഏരിയുടെ ചുറ്റുവട്ടവും ഭൂമി കൈയേറ്റക്കാരുടെ പറുദീസയായി. മീനാക്ഷിപുരം കമ്പാലത്തറ എരിയുടെ ചുറ്റുവട്ടവും, 24.5 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന മെയിന്‍കനാലിന്റെ ഇരുകരകളിലധികവും അനധികൃതമായി കൈയേറിയിരിക്കുന്നു. കോഴിക്കടകള്‍ മുതല്‍ പാര്‍ട്ടി ഓഫിസുവരെ ഈ കൈയേറ്റ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാഷ്ട്രീയ സ്വാധീനവുമുള്ളവരുടെ കൈയേറ്റമായതിനാല്‍ പൊതുജനങ്ങളുടെ കൈയേറ്റ ഭൂമിയില്‍നിന്നും ഇറക്കിവിടാന്‍ കഴിയാറില്ല. കൈയേറ്റം ഉറപ്പിക്കുന്നതിന് റവന്യു അധികൃതരുമായി ബന്ധപ്പെട്ട് അളന്ന് തിട്ടപ്പെടുത്താന്‍ ആവശ്യപ്പെട്ട പല കേസുകളിലും ഇനിയും അളന്ന് തിട്ടപ്പെടുത്തി റവന്യു വകുപ്പില്‍നിന്നും ലഭിച്ചിട്ടില്ല.
ഏകദേശം ആറു വര്‍ഷം മുന്‍പ് കമ്പാലത്തറ എരിയിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ ശ്രേമം നടത്തിയെങ്കിലും രാഷ്ട്രീയക്കാരുടെ പിന്തുണയോടെ സമീപവാസികള്‍ നടത്തിയ എതിര്‍പ്പ് മറികടക്കാന്‍ കഴിഞ്ഞില്ല. 1000 ത്തോളം കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന കനാലുകളാണ് ചിറ്റൂര്‍ ഇറിഗേഷന്‍ ഓഫിസിനു കീഴിലുള്ളത്. എല്ലാ സ്ഥലത്തുമുള്ള കൈയേറ്റം അളന്നു തിട്ടപ്പെടുത്താന്‍ ഒരു പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയാലേ സാധ്യമാകൂ. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവ് പ്രകാരം ജലസേചന വകുപ്പ് ഭൂമിയിലെ എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിച്ച് അതിര്‍ത്തികള്‍ നിര്‍ണയിക്കാന്‍ വേണ്ട സഹായം സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചതായി ജലസേചന ജീവക്കാര്‍ പറഞ്ഞു. ജീവനക്കാരുടെ ശ്രദ്ധയില്‍ പെമടുന്ന സ്ഥലം കൈയേറ്റമാണെന്ന് പറഞ്ഞു നോട്ടീസ് നല്‍കണമെങ്കില്‍ റവന്യു വകുപ്പ് അളന്നു തിട്ടപ്പെടുത്തി കിട്ടണം അതിനുണ്ടാവുന്ന കാലതാമസം നടപടികള്‍ വൈകിക്കുന്നു.
പൊതുജനങ്ങള്‍ക്ക് മാലിന്യങ്ങള്‍ വലിച്ചറിയാനുള്ള സ്ഥലവും കൈയേറ്റം നടത്താനുള്ള ഭൂമിയുമാണ് ഇറിഗേഷന്റെ എന്നുള്ള ധാരണ മാറ്റിയാലേ ഈ പ്രശ്‌നത്തിന് പരിഹാരമാകൂ എന്ന് ചിറ്റൂര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.എന്‍. ശിവദാസന്‍ പറഞ്ഞു.
നിലവിലെ കനാലിന്റെ ഒരുകരയിലൂടെയുള്ള പരിശോധന റോഡ് നിയമപരമായി വിട്ടിട്ടുള്ള നാലുമീറ്റര്‍ മീറ്റര്‍ വീതിയിലാണ് ഇത് പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."