മടിക്കൈ സംഘശക്തി പുരുഷ സ്വയംസഹായ സംഘം ഹരിതമിത്രം ജൈവവളം വിപണിയിലേക്ക്
നീലേശ്വരം: മടിക്കൈയുടെ സ്വന്തം വളമായ 'ഹരിതമിത്രം' വിപണിയിലേക്ക്. പൂത്തക്കാല്‍ മടിക്കൈ സംഘശക്തി പുരുഷ സ്വയംസഹായ സംഘം പ്രവര്‍ത്തകരാണ് കോഴിക്കാഷ്ഠവും ചാണകവും ചേര്‍ത്ത് ജൈവവളമായി വിപണിയിലെത്തിക്കുന്നത്. പടന്നക്കാട് കാര്‍ഷിക കോളജില്‍ നിന്നു ഗുണനിലവാരം പരിശോധിച്ചതിനു ശേഷം രണ്ടു തരം പാക്കറ്റുകളായാണ് വില്പന നടത്തുന്നത്. രണ്ടു കിലോ പാക്കറ്റിനു നാല്പതു രൂപയും നാലു കിലോയ്ക്ക് എണ്പതു രൂപയുമാണ് ഈടാക്കുന്നത്.
മടിക്കൈ മോഡല്‍ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്കു നല്കിയ കോഴികളില്‍ നിന്നും പശുക്കളില്‍ നിന്നും കിട്ടുന്ന വളം സംഘം ശേഖരിക്കും. ഒരു കൂട്ട ചാണകത്തിന് എഴുപതു രൂപയാണു കര്‍ഷകര്‍ക്കു നല്‍കുന്നത്. കന്നുകാലി കര്‍ഷകര്‍ക്കും ഇതു മെച്ചമാകും. ഓര്‍ഡര്‍ അനുസരിച്ചാണ് ഇവര്‍ ജൈവവളം നിര്‍മിക്കുക.
പച്ചക്കറി കടകളിലും കൃഷിഭവനുകളിലെ അഗ്രോ സെന്ററുകളിലും ഹരിതമിത്രം ജൈവവളം എത്തിക്കുന്നുണ്ട്. കെ.കെ ചന്ദ്രന് പ്രസിഡന്റും വി.കെ വിനോദ്കുമാര്‍ സെക്രട്ടറിയുമായ പുരുഷസംഘമാണ് ജൈവവള നിര്‍മാണത്തില്‍ പുതിയ പാത കണ്ടെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."