കവ്വായിക്കായലോരത്ത് ഇന്ന് 'കിലുക്കാംപെട്ടി '
തൃക്കരിപ്പൂര്‍: ഫോക്‌ലാന്‍ഡ് തൃക്കരിപ്പൂര്‍, നവോദയ വായനശാല ആന്റ് ഗ്രന്ഥാലയം ഇടയിലെക്കാട്, ഇന്‍ടാക് കാസര്‍കോട് ചാപ്റ്റര്‍ എന്നിവ സംഘടിപ്പിക്കുന്ന ഒരാഴ്ച നീളുന്ന കുട്ടികള്‍ക്കായുള്ള അവധിക്കാല ക്യാംപ് കിലുക്കാംപെട്ടിക്ക് 15ന് കവ്വായിക്കായലോരത്ത് ഇടയിലെക്കാട് ബോട്ട് ജെട്ടി പരിസരത്ത് തുടക്കമാകും. രാവിലെ 10നു കൊച്ചി ലോകധര്‍മി ഡയരക്ടറും ഫുള്‍ െ്രെബറ്റ്‌സ് കോളര്‍ഷിപ്പ് ജേതാവുമായ ചന്ദ്രദാസ് ഉദ്ഘാടനം ചെയ്യും. ഫോക് ലാന്‍ഡ് ചെയര്‍മാന്‍ ഡോ.വി. ജയരാജ് അധ്യക്ഷനായിരിക്കും. കാവാലം നാരായണപ്പണിക്കര്‍ അനുസ്മരണ നാടകക്കളരി, സംഗീത പരിചയം, നാടോടി സംഗീതം, കടലറിവ്, പാവനിര്‍മാണം നാടന്‍ കളികള്‍ എന്നീ വിഭാഗങ്ങളിലായി ഗിരീഷ് സോപാനം, അനില്‍ പഴവിള, രാമദാസ് സോപാനം, സുദര്‍ശന്‍, എം.ടി അന്നൂര്‍, എം.പി രാഘവന്‍, പ്രമോദ് അടുത്തില, ആനന്ദ് പേക്കടം എന്നിവര്‍ ക്ലാസെടുക്കും. 20ന് എം. രാജഗോപാലന്‍ എം.എല്‍.എ കുട്ടികളുമായി സംവദിക്കും. 21നു വൈകിട്ട് 6.30ന് സമാപന സമ്മേളനവും കാവാലം അനുസ്മരണ സമ്മേളനവും വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്യും. സുരേഷ് പൊതുവാള്‍ മുഖ്യാതിഥിയായിരിക്കും. സി.എം വിനയചന്ദ്രന്‍ കാവാലം അനുസ്മരണം നടത്തും.
തുടര്‍ന്ന് 'ഒരു ദേശത്തിന്റെ കല' ഡോക്യുമെന്ററി അവതരണവും ക്യാംപ് അംഗങ്ങളായ കുട്ടികള്‍ രൂപപ്പെടുത്തിയ കാവാലം നാടകാവതരണവും കാവാലം കവിതാവതരണവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."