വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി : കോട്ടയം മേലുകാവില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത യുവാവ് പിന്നീട് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്റലിജന്‍സ് വിഭാഗം എ.ഡി.ജി.പി വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഒരു വാഹന ഇടപാടുമായി ബന്ധപ്പെട്ട പരാതി നല്കാന് മേലുകാവ് സ്റ്റേഷനിലെത്തിയ രാജേഷ് എന്ന യുവാവിനെ മേലുകാവ് എസ്.ഐ സന്ദീപും സംഘവും തടഞ്ഞുവച്ച് മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തുകയും മാല മോഷണ കേസില്‍ പ്രതിയാക്കുകയുമായിരുന്നു എന്നാണ് ആരോപണം. രാജേഷ് പിന്നീട് ആത്മഹത്യ ചെയ്തു.
പൊലിസ് അതിക്രമം ഫേസ് ബുക്കില്‍ വെളിപ്പെടുത്തിയ ശേഷമായിരുന്നു മാര്‍ച്ച് ആറിന് രാജേഷ് ആത്മഹത്യ ചെയ്തത്. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നും പൊലിസ് അതിക്രമത്തെക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് രാജേഷിന്റെ പിതാവ് രാജു നല്കിയ ഹരജിയാണ് ജസ്റ്റിസ് മേരി ജോസഫ് പരിഗണിച്ചത്. നിയമവിരുദ്ധമായി യുവാവിനെ കസ്റ്റഡിയില്‍വച്ചെന്ന ആരോപണം പ്രഥമദൃഷ്ട്യ വിശ്വാസയോഗ്യമാണെന്നും വിശദമായ അന്വേഷണം വേണമെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഇടക്കാല ഉത്തരവിറക്കിയത്. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന ആവശ്യത്തില്‍ പൊലിസിനോട് വിശദീകരണം തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."