സി.ബി.എസ്.ഇ റാങ്കുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി
ഗുരുഗ്രാം: സി.ബി.എസ്.ഇ പരീക്ഷയില്‍ റാങ്ക് നേടി പ്രസിഡന്റിന്റെ മെഡല്‍ കരസ്ഥമാക്കിയ കോളജ് വിദ്യാര്‍ഥിനിയെ ഹരിയാനയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. ബുധനാഴ്ചയാണ് സംഭവം. ഗ്രാമത്തിലെ കോച്ചിങ് സെന്ററിലേക്ക് പോകുന്നതിനിടെ മൂന്ന് യുവാക്കള്‍ കാറിലെത്തി 19കാരിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
കൃഷിയിടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം സമീപത്തെ ബസ് സ്റ്റോപ്പില്‍ ഉപേക്ഷിച്ചു. കൃഷി സ്ഥലത്തുണ്ടായ മറ്റു ചിലരും പീഡിപ്പിച്ചുവെന്നും അക്രമികളെല്ലാം തന്റെ നാട്ടുകാരാണെന്നും പെണ്‍കുട്ടി മൊഴി നല്കി. പരാതി സ്വീകരിക്കാന്‍ പൊലിസ് തയാറായില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അതിനാല്‍ മറ്റൊരു സ്ഥലത്തെ സ്റ്റേഷനില്‍ എത്തിയാണ് പരാതി നല്‍കിയത്. അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.
കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പറഞ്ഞു. എന്നാല്‍ കുറ്റകൃത്യം നടന്ന സ്ഥലപരിധിയില്‍ സ്റ്റേഷനില്ലാത്തതുകൊണ്ട് സീറോ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചുവെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."