HOME
DETAILS

ജീവല്‍ പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടുന്ന ഭരണകൂടം

  
backup
October 27 2020 | 21:10 PM

6448913513-2020

 

വിവാഹമെന്ന സങ്കല്‍പം കേവലം വംശവര്‍ധനവിനു വേണ്ടിയുള്ളതല്ല. പ്രധാനമായും സാമൂഹിക ജീവിതത്തിലെ മൂല്യസംരക്ഷണമാണ് വിവാഹം ലക്ഷ്യമാക്കുന്നത്. കുത്തഴിഞ്ഞ, അനിയന്ത്രിതമായ ജീവിതക്രമം മാനവികതയുടെ ജൈവതാളത്തെ അട്ടിമറിക്കപ്പെടുമെന്നതില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. മനുഷ്യചരിത്രത്തിലെ പ്രഥമ പുരുഷന്‍ പ്രഥമ വനിതയെ ഇണയായി സ്വീകരിച്ചു. ഇതൊരു ലോക നൈതികതയാണ്. 'നിങ്ങള്‍ ചിന്തിക്കാന്‍ വേണ്ടി എല്ലാ വസ്തുക്കളില്‍ നിന്നും നാം ഇണകളെ സൃഷ്ടിക്കുകയും ചെയ്തു. (വിശുദ്ധ ഖുര്‍ആന്‍ 51:49)


വിവാഹത്തിന്റെ മറ്റൊരു മൂല്യം സ്‌നേഹമാണ്. ഇണകളുടെ സ്‌നേഹാധ്യാപനങ്ങള്‍ സന്താന പരമ്പരകള്‍ വഴി കൈമാറപ്പെടുന്നു. ശാരീരിക ആവശ്യങ്ങള്‍ ഇവിടെ അനിഷേധ്യമാണ്. അവയുടെ നിര്‍വഹണം പവിത്രമാകണം. വിവാഹത്തിലൂടെ മാത്രമായിരിക്കണം ലൈംഗികത എന്നതാണ് ഇസ്‌ലാം ഉയര്‍ത്തുന്ന സാമൂഹ്യഘടനാ ശാസ്ത്രം.


മനുഷ്യസൃഷ്ടി ഒരത്ഭുത പ്രതിഭാസമാണ്. വൈദ്യശാസ്ത്രം ഇതുവരെയായി കണ്ടെത്തിയത് 36 ബ്ലഡ് ഗ്രൂപ്പ് സിസ്റ്റങ്ങളും 346 ആന്റി ജനുസുകളുമാണ്. സ്ത്രീകളുടെ അണ്ഡവാഹിനി കുഴലുകളില്‍ നിന്ന് പുറപ്പെടുന്ന അണ്ഡം ഗര്‍ഭാശയ ഭിത്തിയില്‍ ഒട്ടിപ്പിടിച്ചു നില്‍ക്കുന്നു. ഖുര്‍ആന്‍ അലഖത്ത് (അട്ട) എന്ന പദമാണ് ഇവിടെ ഉപയോഗിച്ചത്. ആരോഗ്യമുള്ള ഒരു പുരുഷബീജം വന്ന് സംയോജിച്ച് ഏകകോശമായി വളരുന്നതാണ് മനുഷ്യജന്മത്തിന്റെ പ്രാരംഭ നാള്‍വഴികള്‍. പുരുഷബീജ സാന്നിധ്യമില്ലാതെ വന്നാല്‍ നിശ്ചിതദിവസങ്ങള്‍ കൊണ്ട് അണ്ഡം ഉതിര്‍ന്നുപോകും. അപ്പോള്‍ ഗര്‍ഭാശയ ഭിത്തിയില്‍നിന്ന് പുറപ്പെടുന്ന രക്തസ്രാവമാണ് ഋതുരക്തം എന്ന പേരില്‍ അറിയപ്പെടുന്നത്. വൈദ്യശാസ്ത്രം ഇതിനു ഗര്‍ഭാശയത്തിന്റെ കണ്ണീര്‍ (ഗര്‍ഭധാരണം നടക്കാത്തതു കൊണ്ട്) എന്നാണ് വിളിക്കുന്നത്.


സ്വാഭാവിക ശാരീരിക വളര്‍ച്ചയുടെ അടയാളമാണിത്. ശരീരം വിവാഹത്തിനു പ്രായമായ അറിയിപ്പു കൂടിയാണിത്. വിവാഹം താമസിപ്പിക്കുന്നത് ശരീരശാസ്ത്രപരമായി ആരോഗ്യകരമല്ല. വൈകി ഗര്‍ഭധാരണം നടക്കുന്നത് കാരണം പക്ഷാഘാതം, ഹൃദയാഘാതം പോലുള്ള അസുഖബാധയ്ക്കു സാധ്യത അധികമാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രായമായവരുടെ പരിചരണവും തലമുറകളെ സജ്ജമാക്കാനും യഥാസമയത്ത് വിവാഹവും പ്രജന നവും സംഭവിക്കണം. പ്രകൃതിയുടെ സ്വാഭാവിക നീതിയെ തടയാന്‍ യുക്തിഭദ്രമായ ഒരു ശാസ്ത്രീയ പഠനവും നമുക്കു മുന്നിലില്ല.


1929 മുതല്‍ 1978 വരെ ഇന്ത്യയില്‍ പുരുഷന്റെ വിവാഹപ്രായം 18 വയസും സ്ത്രീകളുടേത് 16 വയസും ആയിരുന്നു. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഈ പ്രായക്രമം കൊണ്ട് സംഭവിച്ചതായി രേഖയില്ല. 1978ല്‍ വിവാഹപ്രായം സ്ത്രീ 18, പുരുഷന്‍ 21 എന്നിങ്ങനെയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇപ്പോള്‍, 2020ലെ സ്വാതന്ത്ര്യദിന പ്രഭാഷണത്തിലും 2020 ഒക്ടോബര്‍ പത്തിലെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ 75ാമത് വാര്‍ഷിക സമ്മേളനത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ലേക്ക് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.


കേന്ദ്ര വനിതാ ശിശുക്ഷേമ വികസന മന്ത്രാലയം ചുമതലപ്പെടുത്തിയ കര്‍മസമിതി ഇതുസംബന്ധിച്ച നിര്‍ദേശം ഈമാസം തന്നെ പ്രധാനമന്ത്രിക്ക് കൈമാറുമെന്നാണ് അറിയുന്നത്. താമസിയാതെ പ്രായപരിധി ഉയര്‍ത്തിയ പ്രഖ്യാപനവുമുണ്ടായേക്കാം. വിവിധ പ്രൊജക്ടുകളുടെ എസ്റ്റിമേറ്റ് തുക പുതുക്കി നിശ്ചയിക്കുന്നതു പോലെ നിശ്ചിതകാലയളവില്‍ മാറ്റിമാറ്റി നിശ്ചയിക്കേണ്ടതല്ല മനുഷ്യരുടെ മൗലികാവകാശങ്ങളുടെ റേറ്റിങ്. ജനപ്പെരുപ്പമാണ് ആഹാരക്ഷാമത്തിനു കാരണമെന്ന് സിദ്ധാന്തിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുഖേന വന്ധ്യംകരണ ശസ്ത്രക്രിയകള്‍ നടത്താന്‍ കത്രികകളുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തിയ ഇരുണ്ട ഇന്നലെകള്‍ ഇന്ത്യയ്ക്കു പറയാനുണ്ട്. ഇപ്പോള്‍ ഇന്ത്യ ലോകത്ത് ആദരിക്കപ്പെടുന്നതിന്റെ കാരണങ്ങളിലൊന്ന് വര്‍ധിച്ച മനുഷ്യവിഭവ സമ്പത്താണെന്ന് തിരിച്ചറിയപ്പെടാതെ പോകരുത്.


പരിഷ്‌കൃത രാഷ്ട്രമെന്ന് പൊതുവെ പറയപ്പെടുന്ന ബ്രിട്ടനില്‍ വിവാഹപ്രായം ഇപ്പോഴും സ്ത്രീകള്‍ക്ക് 16 വയസു തന്നെയാണ്. അമേരിക്ക, ആസ്‌ത്രേലിയ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, മെക്‌സിക്ക, റഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സ്ത്രീകളുടെ വിവാഹപ്രായം 18 വയസാണ്. വിവാഹപ്രായം ഉയര്‍ത്താന്‍ പറയുന്ന ഒരു ന്യായം സ്ത്രീ വിദ്യാഭ്യാസത്തിന്റെ സാധ്യതയാണ്. വിവാഹിതര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന ഒരു നിയമവും രാജ്യത്തില്ല. ബിരുദം, ബിരുദാനന്തരബിരുദം, ഗവേഷണം തുടങ്ങിയ എന്തും വിവാഹശേഷവും പഠിക്കാമല്ലോ. രക്ഷിതാക്കള്‍ക്കും പഠിക്കുന്നവര്‍ക്കും ഗുണം മാത്രമേ വരുത്തുകയുള്ളൂ. കലാലയങ്ങളിലെ ഒളിച്ചോട്ടങ്ങളും ഗര്‍ഭഛിദ്രങ്ങളും ആത്മഹത്യകളും മനുഷ്യരുടെ മൂല്യബോധങ്ങളെ വെല്ലുവിളിക്കാന്‍ പോന്നവയാണ്. വിവാഹപ്രായം എത്തിയാല്‍ ആവശ്യക്കാരെ അനുവദിക്കുന്നതാണ് നൈതികത. നിഷേധിക്കുന്നത് സദാചാര ലംഘനങ്ങള്‍ക്കു വാതില്‍ തുറന്നുകൊടുക്കലാണ്. ലൈംഗിക ആഭാസങ്ങളുടെ പൂരപ്പറമ്പായി ലോകത്തെ പരിവര്‍ത്തിപ്പിക്കാനുള്ള നീക്കം അപരിഷ്‌കൃതം തന്നെയാണ്.


രാജ്യം അഭിസംബോധന ചെയ്യേണ്ട ജീവല്‍പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടാനുള്ള നീക്കത്തിന്റെ ഭാഗമായി വിവാഹപ്രായം ഉയര്‍ത്തുന്നതിനെ കാണാവുന്നതാണ്. യുവതയുടെ ക്രൈം റൈറ്റ് സര്‍വകാല റിക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണിന്ന്. ഇന്ത്യയെ കൊലക്കളമാക്കി മാറ്റിയിരിക്കുന്നു. മാഫിയാ സംഘങ്ങള്‍ പ്രാദേശികതലത്തില്‍ രൂപപ്പെട്ടുവരുന്നു. പുരാതന ബാബിലോണിയയില്‍ രൂപംകൊണ്ട ചെറു കൊള്ളസംഘങ്ങള്‍ ഇപ്പോള്‍ പുനര്‍ജനിച്ചു തുടങ്ങുന്നു. അടഞ്ഞുകിടക്കുന്ന ഫാക്ടറികളും മുടങ്ങിക്കിടക്കുന്ന തൊഴില്‍ മേഖലകളും ഒട്ടും തൊഴില്‍ സാധ്യതയില്ലാത്ത സാമ്പ്രദായിക വിദ്യാഭ്യാസ സംവിധാനങ്ങളും പകയുടെ പ്രത്യയശാസ്ത്ര പ്രഘോഷണങ്ങളും ലക്ഷ്യബോധമില്ലാത്ത ബാല്യങ്ങളെ നിര്‍മിക്കപ്പെട്ടിരിക്കുന്നു. വര്‍ഗ വര്‍ണ ജാതി കോളനികള്‍ സ്ഥാപിതമാവുന്നു. മൂന്നര വയസു മുതല്‍ 90 വയസു വരെയുള്ള സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. സാമൂഹ്യ അന്തരീക്ഷം സമ്പൂര്‍ണ തകര്‍ച്ചയില്‍ ആപതിച്ചു കഴിഞ്ഞു. ഭരണകൂട ഭീകരത എല്ലാ മറയുംനീക്കി രൗദ്രഭാവം പൂണ്ടിരിക്കുന്നു.


ഫാസിസ്റ്റുകള്‍ ഉയര്‍ത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ മതേതര ജനാധിപത്യ വാദികള്‍ ചെറുത്തു പരാജയപ്പെടുത്തണം. പാരമ്പര്യവും പൈതൃകവും നാട്ടുമാമൂലുകളും വിശ്വാസങ്ങളും ഇഴുകിച്ചേര്‍ന്ന് രൂപപ്പെട്ടുവന്ന സാമൂഹ്യ അന്തരീക്ഷമാണ് രാജ്യത്തിനു ചേര്‍ന്നത്. സാംസ്‌കാരിക മൂല്യങ്ങളെ തകര്‍ത്ത് കുറ്റവാളികളുടെ ഇന്ത്യ സൃഷ്ടിക്കാനാണ് ഭരണകൂടത്തിനു താല്‍പര്യം. അപകടകരമായ ഈ വ്യതിയാനം തിരിച്ചറിയാന്‍ വൈകുന്തോറും ചതിക്കുഴിയുടെ ആഴം വര്‍ധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ പൊതു അവധി

Kerala
  •  a month ago
No Image

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍; 'ഇഹ്‌സാന്‍' പ്ലാറ്റ്‌ഫോമിലൂടെ സഊദി സമാഹരിച്ചത് 850 കോടി റിയാല്‍

Saudi-arabia
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Kerala
  •  a month ago
No Image

ചക്രവാതചുഴി; കേരളത്തിൽ 5 ദിവസം ഇടിമിന്നൽ-മഴ സാധ്യത

Kerala
  •  a month ago
No Image

15 ശതമാനത്തില്‍ കൂടുതല്‍ ഫീസ് വര്‍ധന പാടില്ല; സ്വകാര്യ സ്‌കൂളുകള്‍ക്ക് അഡെക്കിന്റെ നിര്‍ദേശം

uae
  •  a month ago
No Image

ലഘുലേഖ ലഹളയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗം; ന്യൂനപക്ഷമോർച്ചക്കെതിരെ കേസ്

Kerala
  •  a month ago
No Image

ചങ്ങനാശ്ശേരിയിൽ ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Kerala
  •  a month ago