HOME
DETAILS
MAL
സെക്യൂരിറ്റി മേഖലയില്‍ ജോലിസ്ഥിരത ഉറപ്പാക്കണം
backup
May 14 2017 | 23:05 PM
ചെറുവത്തൂര്‍: സെക്യൂരിറ്റി ജീവനക്കാരുടെ ജോലിസ്ഥിരതയും സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്ന് സെക്യൂരിറ്റി വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷേമനിധി നടപ്പാക്കുക, ജോലി സമയം എട്ടുമണിക്കൂറായി നിജപ്പെടുത്തുക, മിനിമം വേതനം നടപ്പാക്കുക എന്നിവയും സമ്മേളനം ആവശ്യപ്പെട്ടു.
വ്യാപാരഭവനില്‍ നടന്ന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ രാജന് ഉദ്ഘാടനം ചെയ്തു. കെ. രാജ്മോഹന്‍ അധ്യക്ഷനായി. ആര്.വി ഇഖ്ബാല്‍, എം. കുഞ്ഞിരാമന്, എം. ബാബു, കെ.ടി ബാലകൃഷ്ണന്, എം. ഗോവിന്ദന്, പി. പത്മിനി, കെ.കെ കുമാരന് വൈദ്യര്, എ.കെ ദിവാകരന് സംസാരിച്ചു.
ഭാരവാഹികള്‍: അഡ്വ. കെ. രാജ്മോഹന്‍ (പ്രസിഡന്റ്), നാരായണന് തെരുവത്ത് (സെക്രട്ടറി), സി. പവിത്രന് (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."