HOME
DETAILS

കുഷ്ഠരോഗം: ബോധവല്‍ക്കരണം നടത്താന്‍ സുപ്രിംകോടതി നിര്‍ദേശം

  
backup
September 14 2018 | 19:09 PM

%e0%b4%95%e0%b5%81%e0%b4%b7%e0%b5%8d%e0%b4%a0%e0%b4%b0%e0%b5%8b%e0%b4%97%e0%b4%82-%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82

 

ന്യൂഡല്‍ഹി: കുഷ്ഠരോഗത്തിനെതിരേ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി.
കുഷ്ഠരോഗം പിഴുതെറിയുന്നതിനു സര്‍ക്കാരുകള്‍ മതിയായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകനായ പങ്കജ് സിന്‍ഹ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം.
രോഗനിര്‍മാര്‍ജന പദ്ധതിയുടെ കരട് രൂപം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കുഷ്ഠരോഗികള്‍ക്കു സംവരണവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി അവര്‍ക്കു വികലാംഗ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പ്രത്യേക നിയമനിര്‍മാണം കൊണ്ടുവരാനും കോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കി.
കുഷ്ഠരോഗികളുടെ പുനരധിവാസം സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണം. പൊതു, സ്വകാര്യ ആശുപത്രികളിലെ എല്ലാ ഉദ്യോഗസ്ഥരും രോഗികള്‍ വിവേചനത്തിനിരയാകുന്നില്ലെന്ന് ഉറപ്പുവരുത്തണം.
രോഗികളുടെ കുടുംബത്തില്‍നിന്നു വരുന്ന കുട്ടികള്‍ പൊതു, സ്വകാര്യ സ്‌കൂളുകളില്‍ വിവേചനം നേരിടുന്നുണ്ടോയെന്നു നിരീക്ഷിക്കണമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി. വിഷയം ഗൗരവവമായി പരിഗണിക്കുമെന്നു കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് കോടതിയെ അറിയിച്ചു. രോഗികളെ കണ്ടെത്താനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി.
വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ കുഷ്ഠത്തിനു മരുന്ന് കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും രോഗനിര്‍മാര്‍ജനത്തിനു സര്‍ക്കാര്‍ ഗൗരവമായി ഇടപെടുന്നില്ലെന്നായിരുന്നു ഹരജിക്കാരന്റെ ആരോപണം. ഡല്‍ഹി, ആന്ധ്രാപ്രദേശ്, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് കുഷ്ഠരോഗം ഏറ്റവുമധികം കാണപ്പെടുന്നത്.
1.25 ലക്ഷം പേരാണ് രാജ്യത്ത് ഓരോ വര്‍ഷവും കുഷ്ഠരോഗ ബാധിതരാകുന്നതെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ കേസ് പരിഗണിക്കുന്നതിനിടെ കുഷ്ഠരോഗ നിര്‍മാര്‍ജനത്തിനായി കര്‍മപദ്ധതി ആവിഷ്‌കരിച്ച് അതു സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  2 minutes ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  13 minutes ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  16 minutes ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  31 minutes ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  36 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  41 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  2 hours ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  2 hours ago