അവസാന അലോട്ട്മെന്റ് നടപടികള്‍ ഇന്നു മുതല്‍ എന്‍ജിനീയറിങ്-ആര്‍ക്കിടെക്ചര്‍ പ്രവേശനം
മലപ്പുറം: സംസ്ഥാനത്തെ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള അവസാന അലോട്ട്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.
സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായുള്ള അവസാന ഓണ്‍ലൈന്‍ അലോട്ട്മെന്റ് നടപടികളാണ് ഇന്നു തുടങ്ങുന്നത്.
2016 ലെ എന്‍ജിനീയറിങ്-ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി തയാറാക്കിയിട്ടുള്ള റാങ്ക്ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതും കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയയില്‍ തുടരുന്നതും എന്നാല്‍ എന്‍ജിനീയറിങ്-ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് പ്രകാരം സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് ആര്‍ക്കിടെക്ചര്‍ കോളജുകളിലേക്ക് അലോട്ട്മെന്റ് ലഭിച്ചവര്‍ ഒഴികെയുള്ളതുമായ വിദ്യാര്‍ഥികള്‍ക്കാണ് ഈ ഘട്ടത്തില്‍ അവസരമുള്ളത്. ഇവര്‍ നിലവിലുള്ള ഓണ്‍ലൈന്‍ ഓപ്ഷന് കണ്ഫര്മേഷന് നടത്തി, നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ പുന:ക്രമീകരിക്കുകയോ ആവശ്യമില്ലാത്തവ റദ്ദ് ചെയ്യുകയോ ചെയ്യണം.
നിലവിലെ ഹയര്‍ ഓപ്ഷനുകള്‍ എന്‍ജിനിയറിങ്- ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓണ്‍ലൈന്‍ അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ംംം.രലല.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ അവരവരുടെ ഹോംപേജില്‍ ലഭ്യമാക്കിയിട്ടുള്ള 'രീിളശൃാ' ബട്ടണ്‍ ക്ലിക്ക് ചെയ്യണം.
ഓണ്‍ലൈന്‍ ഓപ്ഷന് പുനക്രമീകരണം, റദ്ദാക്കല്‍ എന്നിവക്കുള്ള സൗകര്യം 29 വൈകുന്നേരം അഞ്ചുമണി വരെ ലഭിക്കും.
30നാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക.അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തിരഞ്ഞെടുത്ത ശാഖകളിലൊന്നിലോ, ഓണ്‍ലൈനായോ ആഗസ്റ്റ് അഞ്ചിനകം അടച്ച് പ്രവേശനം നേടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."