ജൈവവൈവിധ്യ പഠന സഹവാസം വലിയപറമ്പില്‍
തൃക്കരിപ്പൂര്‍: സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ ദ്വിദിന ജൈവ വൈവിധ്യ പഠന സഹവാസം 22, 23 തിയതികളില്‍ പടന്നകടപ്പുറം ഗവ. ഫിഷറിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നൂറോളം ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ പങ്കെടുക്കും. പ്രകൃതി പഠന ക്ലാസുകള്‍, കടലറിവ്, പ്രകൃതി നടത്തം, സഹവാസം, കടലോര ശുചീകരണം, കണ്ടല്‍വന വല്‍ക്കരണം എന്നിവയാണ് ക്യാംപില്‍ ഉദ്ദേശിക്കുന്നത്.
സംഘാടക സമിതി രൂപവല്‍ക്കരണ യോഗം വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ ടി.വി വിജയന്‍ അധ്യക്ഷനായി. സീക്ക് ഡയറക്ടര്‍ ടി.പി പത്മനാഭന്‍ പദ്ധതി വിശദീകരിച്ചു.
വി.വി രവീന്ദ്രന്‍, ആനന്ദ് പേക്കടം, പ്രവീണ്‍ കുമാര്‍, സുമാ കണ്ണന്‍, പി.വി ശാരദ, ബാലന്‍ മാസ്റ്റര്‍, ഡോ. അരുണ്‍ പ്രസേനന്‍, ജെ.എച്ച്.ഐ സുഗതന്‍, പി.വി പ്രഭാകരന്‍, കണ്‍വീനര്‍ വി.സി.ബാലകൃഷ്ണന്‍, സനീഷ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: എം.ടി അബ്ദുല്‍ ജബ്ബാര്‍(ചെയര്‍), എം.വി സരോജിനി(വൈസ് ചെയര്‍), വി.സി ബാലകൃഷ്ണന്‍(കണ്‍), പി കൃഷ്ണന്‍(ജോ. കണ്‍). ഫോണ്‍: 9446035149 , 9495512356
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."