സ്കൂള്‍ ഹൈടെക്ക് ആക്കാന്‍ വിവാഹ പന്തലില്‍ നിന്നു സ്വര്‍ണമോതിരം
കാസര്‍കോട്: കോളിയടുക്കം ഗവ. യു.പി സ്കൂള്‍ വികസന നിധിയിലേക്ക് പൂര്‍വ വിദ്യാര്‍ഥിയുടെ വിവാഹമണ്ഡപത്തില്‍ നിന്നു സ്വര്‍ണമോതിരം സംഭാവന നല്കി. സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനാ എക്സിക്യൂട്ടിവ് അംഗവും കാസര്‍കോട് ഇന്‍ഫര്‍മേഷന്‍ ഓഫിസ് ജീവനക്കാരനുമായ പെരുമ്പള പുളിന്തോട്ടിയിലെ കെ. രതീഷാണ് സ്വര്‍ണ മോതിരം നല്കി മാതൃകയായത്.
ഇദ്ദേഹവും ചെറുകരയിലെ ശ്രീലക്ഷ്മിയുമായുള്ള വിവാഹം ഇന്നലെ പൊയിനാച്ചി രാജ്പാലസ് ഓഡിറ്റോറിയത്തില്‍ നടന്നിരുന്നു. താലി കെട്ടിനു ശേഷം മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ നവദമ്പതികള്‍ മോതിരം കെ. കുഞ്ഞിരാമന് എം.എല്‍.എയെ ഏല്പിച്ചു. ചടങ്ങിനെത്തിയ മന്ത്രി ഇ. ചന്ദ്രശേഖരന്, കലക്ടര്‍ കെ. ജീവന് ബാബു, എ.ഡി.എം കെ. അംബുജാക്ഷന്, ഡെപ്യൂട്ടി കലക്ടര്‍ ദേവിദാസ്, ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി സുഗതന്, കെ.വി. കുഞ്ഞിരാമന് എന്നിവര്‍ വധൂവരന്മാരെ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."