മിന്നല്‍ പണിമുടക്ക്: ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനത്തിനെതിരേ കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: റോഡില്‍ ബസുകള്‍ നിര്‍ത്തിയിട്ട് മിന്നല്‍ സമരം നടത്തിയ 90 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനത്തിനെതിരേ കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍മാര്‍ക്കെതിരേ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിന് കെ.എസ്.ആര്.ടി.സി കത്തുനല്‍കി.
ഡ്രൈവര്‍മാര്‍ക്കെതിരേ നടപടിയെടുത്താല്‍ സര്‍വിസുകള്‍ മുടങ്ങുമെന്ന് ചൂണ്ടിക്കാണിച്ചാണ് കത്തുനല്‍കിയത്. ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്താല്‍ തൊഴിലാളി യൂനിയനുകള്‍ പണിമുടക്കിലേയ്ക്കു നീങ്ങുമെന്നും കത്തില്‍ പരാമര്‍ശമുണ്ട്.
സിറ്റി ഡിപ്പോ മേധാവിയെ പൊലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നാലിനാണ് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. പണിമുടക്കിനിടെ ബസ് കിട്ടാതെ കടകംപള്ളി സ്വദേശി കുഴഞ്ഞുവീണ് മരിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കാന്‍ മനുഷ്യാവകാശ കമ്മിഷന് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.
ഇതിനുപിന്നാലെയാണ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടിസ് നല്‍കിയത്. ആര്.ടി.ഒ ഓഫിസിലെത്തി ലൈസന്‍സ് തിരികെനല്‍കണമെന്നായിരുന്നു നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."