മടവൂര്‍ സി.എം മഖാം ഉറൂസ് മുബാറകിന് ഇന്ന് തുടക്കം
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ മടവൂര്‍ സി.എം.മഖാം ശരീഫിലെ 29ാം ഉറൂസ് മുബാറക് ഇന്ന് മുതല്‍ 11 വരെ മടവൂരില്‍ നടക്കും. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് മജ്‌ലിസുന്നൂറോടെയാണ് ഉറൂസിന് തുടക്കമാകുക. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. തുടര്‍ന്ന് സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും.
നാളെ രാവിലെ 9.30ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌ര ി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മഖാം സിയാറത്തിന് ശേഷം സ്വാഗതസംഘം ചെയര്‍മാന്‍ സി.എം കുഞ്ഞിമാഹിന്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. 10.15ന് നടക്കുന്ന ഓത്തിടല്‍, മൗലിദ് സദസിന് സയ്യിദ് ബാപ്പു തങ്ങള്‍ തീണ്ടക്കാട്, ഒളവണ്ണ അബൂബക്കര്‍ ദാരിമി, ഹനീഫ മുസ്‌ലിയാര്‍ മഞ്ചേരി നേതൃത്വം നല്‍കും. രാത്രി 8 മണിക്ക് നടക്കുന്ന മതപ്രഭാഷണ വേദി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്യും. സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ പ്രഭാഷണം നടത്തും.
ഒന്‍പതാം തിയതി രാവിലെ 10 മണിക്ക് സി.എം. മഖാം ജാമിഅ അശ്അരിയ്യയുടെ നേതൃത്വത്തില്‍ വിവിധ അശ്അരി സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുക്കുന്ന ഫാമിലി മീറ്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉച്ചക്ക് 2 മണിക്ക് സി.എം മഖാം ഓര്‍ഫനേജ് പൂര്‍വ വിദ്യാര്‍ഥി സംഗമം നടക്കും. രാത്രി 7 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
മടവൂര്‍ ഇടന്നിലാവില്‍ മഖാം കമ്മിറ്റി നിര്‍മാണം പൂര്‍ത്തിയാക്കിയ ഇസ്‌ലാമിക് സെന്റര്‍ സമര്‍പ്പണവും തങ്ങള്‍ നിര്‍വഹിക്കും. സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനാവും. ടി.കെ പരീക്കുട്ടി ഹാജി, സി. മോയിന്‍കുട്ടി, എം.എ റസാഖ് മാസ്റ്റര്‍, വി.എം. ഉമ്മര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഷൗക്കത്തലി മൗലവി വെള്ളമുണ്ട പ്രഭാഷണം നടത്തും.
10 ന് രാവിലെ നടക്കുന്ന ഹജ്ജ് പഠന ക്ലാസ് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യും. വഖ്ഫ് ബോര്‍ഡ് അംഗം എം.സി. മായിന്‍ ഹാജി മുഖ്യാതിഥിയാവും. റഹ്മത്തുല്ല ഖാസിമി മൂത്തേടം ക്ലാസിന് നേതൃത്വം നല്‍കും. വൈകിട്ട് 7 മണിക്ക് നടക്കുന്ന ദിക്‌റ് ദുആ സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ എന്നിവരുള്‍പ്പെടെ കേരളത്തിലെ പ്രമുഖരായ സയ്യിദന്മാരും പണ്ഡിതരും പങ്കെടുക്കുന്ന സദസില്‍ ദിക്‌റ് ദുആക്ക് വാവാട് പി.കെ കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. 11ന് രാവിലെ ആറ് മുതല്‍ വൈകിട്ട് നാല് വരെ നടക്കുന്ന അന്നദാനത്തോടെ ഉറൂസ് മുബാറകിന് സമാപനം കുറിക്കും.
വാര്‍ത്താസമ്മേളനത്തില്‍ മൂത്താട്ട് അബ്ദുറഹിമാന്‍ മാസ്റ്റര്‍, ടി.പി.സി മുഹമ്മദ് കോയ ഫൈസി, യു.ഷറഫുദ്ദീന്‍ മാസ്റ്റര്‍, ഫൈസല്‍ ഫൈസി, വി.സി റിയാസ് ഖാന്‍, പി.എം മൊയ്തീന്‍ കോയ മായനാട്, മില്ലത്ത് ബഷീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."