HOME
DETAILS
MAL
വലിയപറമ്പില്‍ കുടിവെള്ള കൊള്ളയെന്ന് ആരോപണം
backup
May 15 2017 | 00:05 AM
തൃക്കരിപ്പൂര്‍: വലിയപറമ്പില്‍ വ്യാപകമായി കുടിവെള്ള കൊള്ള നടക്കുന്നതായി ആരോപണം. ഏറ്റവും കൂടുതല്‍ കുടിവെള്ള ക്ഷാമം നേരിടുന്ന വലിയപറമ്പ തെക്കന്‍ മേഖലകളിലാണ് കുടിവെള്ളം വ്യാപകമായി കൊള്ളയടിക്കപ്പെടുന്നത്.
ഈ ഭാഗങ്ങളിലെ ഏതാനും ഹോംസ്റ്റേ ഉടമകളാണ് കുടിവെള്ളം കൊള്ളയടിക്കുനതെന്ന് വ്യാപകമായ ആരോപണം ഉയര്‍ന്നിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ രാമന്തളിയില്‍ നിന്നു പുഴയിലൂടെ പൈപ്പുകള്‍ സ്ഥാപിച്ചാണ് കടലോരത്ത് കുടിവെള്ളമെത്തിക്കുന്നത്. വെള്ളമൊഴിഞ്ഞ കിണറുകളില്‍ വലിയ ടാങ്കുകള്‍ സ്ഥാപിച്ചാണ് ഇത്തരക്കാര്‍ കുടിവെള്ള കൊള്ള ചെയ്ത് സൂക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."