HOME
DETAILS
MAL
എം.വി രാഘവനെ വഴി തടഞ്ഞ കേസില്‍ 12 വര്‍ഷത്തിനു ശേഷം അറസ്റ്റ്
backup
May 15 2017 | 00:05 AM
നീലേശ്വരം: മുന്‍ മന്ത്രിയും സി.എം.പി സ്ഥാപക നേതാവുമായിരുന്ന എം.വി രാഘവനെ വഴി തടഞ്ഞ കേസില്‍ 12 വര്‍ഷത്തിനു ശേഷം അറസ്റ്റ്. കാഞ്ഞങ്ങാട് മാണിക്കോത്ത് മഡിയനിലെ സരോഷ് കുമാറിനെ(30)യാണു ഞായറാഴ്ച വൈകിട്ടു നീലേശ്വരം പൊലിസ് അറസ്റ്റു ചെയ്തത്.
തുറമുഖ മന്ത്രിയായിരിക്കെ തൈക്കടപ്പുറം അഴിത്തലയിലെ പുലിമുട്ട് പദ്ധതി പ്രദേശം സന്ദര്‍ശിക്കാനെത്തിയ എം.വി.ആറിനെതിരേ ഡി.വൈ.എഫ്.ഐ വ്യാപകമായി വഴിതടയല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വഴിതടഞ്ഞത്. സരോഷിനെ ഇന്നു ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."