ലോക ഷൂട്ടിങ് ചാംപ്യന്‍ഷിപ്പ്: ഇന്ത്യ മെഡല്‍വേട്ട തുടരുന്നു
ചാങ്വേണ്: ദക്ഷിണ കൊറിയയില്‍ നടക്കുന്ന ലോക ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മെഡല്‍ നേട്ടം തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന വിവിധ ഇനങ്ങളില്‍ ഇന്ത്യ മൂന്ന് സ്വര്‍ണം സ്വന്തമാക്കി. ഇതോടെ 11 സ്വര്‍ണവുമായി ഇന്ത്യ മൂന്നാം സ്ഥാത്തെത്തി. ഒന്‍പത് വെള്ളിയും ഏഴ് വെങ്കലവുമുള്‍പ്പെടെ ഇന്ത്യക്ക് 27 മെഡലുകളാണ് ആകെയുള്ളത്.
25 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍ ജൂനിയര്‍ പുരുഷ വിഭാഗത്തില്‍ വിജയ്വീര് സിദ്ധു വ്യക്തിഗത സ്വര്‍ണവും ടീം ഇനത്തില്‍ സിദ്ധു അടങ്ങിയ ടീമും സ്വര്‍ണം നേടി. വിജയ്വീര് സിദ്ധുവിനൊപ്പം രാജ്കന്‍വാര്‍ സിങ് സന്ധു, ആദര്‍ശ് സിങ് എന്നിവരാണ് ടീം ഇനത്തില്‍ സ്വര്‍ണം നേടിയ മറ്റുള്ളവര്‍.
രണ്ട് ദിവസം മുന്‍പ് 25 മീറ്റര്‍ പിസ്റ്റള്‍ ജൂനിയര്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ഉദയ്വീര് സിദ്ധു സ്വര്‍ണം നേടിയിരുന്നു. ഇതേ വിഭാഗത്തില്‍ ടീം ഇനത്തില്‍ ഉദയ്വീര് സിദ്ധു, വിജയ്വീര് സിദ്ധു, രാജ്കന്വര് സന്ധു സ്വര്‍ണം സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."