മുര്‍ഷിദ് സബ് ജൂനിയര്‍ വിഭാഗം കലാപ്രതിഭ പിതാവിന്റെ പാരമ്പര്യം പിന്തുടര്‍ന്ന് മകനും
മാഹിനാബാദ്: മുഅല്ലിം കലാ പ്രതിഭയായും ജേതാവായും നിരവധി വേദികളില്‍ തിളങ്ങിയ കണ്ണൂര്‍ ഞെക്ലിയിലെ പി.വി മുത്തലിബ് മൗലവിയുടെ പാത പിന്തുടര്‍ന്ന് മകന്‍ പി.വി മുര്‍ഷിദും. കാസര്‍കോട് പള്ളിക്കര ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ മുര്‍ഷിദ് എം.ഐ.സിയില്‍ സമാപിച്ച കലാ സാഹിത്യ മത്സരത്തില്‍ സബ് ജൂനിയര്‍ വിഭാഗം കലാ പ്രതിഭയായാണു മടങ്ങിയത്. ക്വിസ്, ഹിഫല്‍ മത്സരങ്ങളിലാണ് മുര്‍ഷിദ് ജേതാവായത്.
1997ല്‍ വെളിമുക്കില്‍ നടന്ന സംസ്ഥാന മുഅല്ലിം കലാമേളയില്‍ പിതാവ് മുത്തലിബ് മൗലവി കലാപ്രതിഭായിരുന്നു. തുടര്‍ന്നു നടന്ന സംസ്ഥാന കലാമേളകളില്‍ വിവിധ ഇനങ്ങളില്‍ മത്സരിച്ചു മികച്ച മാര്‍ജിനില്‍ വിജയിച്ച മുത്തലിബ് മൗലവി നിരവധി വേദികളില്‍ വിധിനിര്‍ണയവും നടത്തിയിട്ടുണ്ട്. പള്ളിക്കര തൊട്ടി മഅ്ദനുല്‍ ഉലൂം മദ്‌റസാ മുഅല്ലിമായ മുത്തലിബ് മൗലവി കുടുംബസമേതം താമസവും പള്ളിക്കരയില്‍ തന്നെ.
പെരുമ്പയിലെ എം.സി സുഹ്‌റയാണ് മുര്‍ഷിതിന്റെ മാതാവ്. മുര്‍ഷിദിനെ കൂടാതെ മുനീര്‍, കടമേരി റഹ്മാനിയാ വിദ്യാര്‍ഥിയായ ഉവൈസ്, തളിപ്പറമ്പ് ദാറുല്‍ ഫലാഹ് വിദ്യാര്‍ഥിയായ മുഹമ്മദ് റാസി എന്നീ മക്കളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."