കുണ്ടൂര്‍തോട് സര്‍വേ ഉദ്യോഗസ്ഥര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: യൂത്ത് ലീഗ്
തിരൂരങ്ങാടി: ആറരപതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവില്‍ തുടങ്ങിയ കുണ്ടൂര്‍തോട് സര്‍വേ ഉദ്യോഗസ്ഥരില്‍ ചിലര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആരോപിച്ചു. മാര്‍ച്ച് 27ന് ആരംഭിച്ച സര്‍വേ തുടങ്ങിയെങ്കിലും ഇതുവരെ നൂറ് മീറ്റര്‍ പോലും മുന്നോട്ട് നീങ്ങിയിട്ടില്ല. തുടക്കത്തില്‍ സര്‍വേകല്ല് തയാറായിട്ടില്ലെന്ന കാരണത്താല്‍ നിര്‍ത്തിവച്ചു.
കല്ല് സ്ഥലത്തെത്തിച്ചപ്പോള്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പേരിലും സര്‍വേനിര്‍ത്തി. പിന്നീട് കാടുകള്‍ വെട്ടിയിട്ടില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പരാതി. നിലവില്‍ ആവശ്യമുള്ള കാടുകള്‍ നീക്കം ചെയ്‌തെങ്കിലും ഇപ്പോഴും വയലുകളില്‍ ഉദ്യോഗസ്ഥര്‍ തലങ്ങും വിലങ്ങും നടക്കുന്നതല്ലാതെ സര്‍വേപ്രക്രിയ നടക്കുന്നില്ല. കുണ്ടൂര്‍തോട് പലയിടത്തും കൈയേറിയിട്ടുണ്ടെന്ന് മനസിലാക്കിയാണ് മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്തിന് പരാതി നല്‍കിയത്. ഇത്തരം കൈയേറ്റക്കാരില്‍ നിന്നു സര്‍വെ ഉദ്യോഗസ്ഥന്‍മാര്‍ കോഴ വാങ്ങി അട്ടിമറിക്കുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി കുറ്റപെടുത്തി . ഈ നിലപാടാണ് തുടരുന്നതെങ്കില്‍ സര്‍വേ ചുമതല വഹിക്കുന്ന അഡീഷണല്‍ തഹസീല്‍ദാരെ വഴിയില്‍ തടയുമെന്നും ബഹുജനങ്ങളെ അണിനിരത്തി താലൂക്ക് ഓഫിസ് വളയല്‍ സമരം സംഘടിപ്പിക്കുമെന്നും മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. യു.എ റസാഖ് അധ്യക്ഷനായി.
ജാഫര്‍ പനയത്തില്‍, ഷമീര്‍ പൊറ്റാണിക്കല്‍, യു ഷാഫി, ഹക്കീം മൂച്ചിക്കല്‍, കെ അനസ്, കെ റഹീം, സക്കരിയ്യ ഇല്ലിക്കല്‍, അഷ്‌റഫ് കരുവാട്ടില്‍, കെ.കെ സാദിഖ്, എം.സി അന്‍വര്‍, കെ മൊഹ്‌യുദ്ധീന്‍, കൊന്നക്കല്‍ മനാഫ്, കെ.കെ റഷീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."