അബൂതാഹിറിന് ഇനി പരസഹായമില്ലാതെ നാട് ചുറ്റാനിറങ്ങാം
എടപ്പാള്‍: അബൂതാഹിറിന് ഇനി പരസഹായമില്ലാതെ നാട് ചുറ്റാനിറങ്ങാം. ഇരുകാലുകള്‍ക്കും കൈകള്‍ക്കും ബലക്കുറവ് മൂലം വീട്ടില്‍ കഴിഞ്ഞിരുന്ന എടപ്പാള്‍ പഴയബ്ലോക്കിന് സമീപം താമസിക്കുന്ന നീലംക്കടവില് അബൂതാഹിറിന് സുമനസുകളുടെ സഹായത്തില്‍ ഇലക്ട്രിക്ക് യന്ത്രം എത്തിച്ചുനല്‍കി.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റണ്ട് സക്കീന പുല്‍പ്പാടനെ ഫോണില്‍ വിളിച്ച് താഹിര്‍ തന്റെ നിസഹായത അറിയിച്ചതിനെ തുടര്‍ന്നാണ് കരുണയുടെ കൈകള്‍ ഈ 29കാരനെ തേടിയെത്തിയത്. വിവരം അറിഞ്ഞ അടുത്ത ദിവസം തന്നെ അവര്‍ വീട്ടില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ച് സുമനസുകളുടെ സഹായത്താല്‍ ഇലട്രിക്ക് യന്ത്രം ഘടിപ്പിച്ച വീല്‍ ചെയര്‍ എത്തിക്കുകയായിരുന്നു. നിറഞ്ഞ മനസോടെയാണ് കുടുംബത്തേടെപ്പം വൈസ് പ്രസിഡന്റണ്ടിനെയും സംഘത്തേയും തന്റെ വീട്ടിലേക്ക് സ്വീകരിച്ചത്. പിതാവ് കുഞ്ഞുമോന്റെ കാലുകള്‍ക്കും ഇതേ അവസ്ഥയാണുള്ളത്. ജില്ലാപ്പഞ്ചായത്ത് വൈസ് പ്രസിഡന്റണ്ട് സക്കീന പുല്‍പ്പാടന്‍ അബൂതാഹിറിന് വീല്‍ ചെയര്‍ കൈമാറി. എടപ്പാള്‍ ഗ്രാമപ്പഞ്ചായത്തംഗം വി.കെ.എ മജീദ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ഖദീജ മുത്തേടത്ത്, പൊന്നാനി മുനിസിപ്പല്‍ മുന്‍ വൈസ് ചെയര്‍ പെഴ്സണ്‍ പി ബീവി, എന്‍.എ ഖാദര്‍, ഷിഹാബ്, കെ.വി ബാവ, കെ ഇസ്മാഈല്‍, എന്‍.കെ ഷാനിദ്, കാളബ്ര കുഞ്ഞാവ, അനീഷ്, മുസ്തഫ, എ.വി മുസ്തഫ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."