HOME
DETAILS
MAL
ഗുസ്തി പിടിക്കാന്‍ താനൂരില്‍ നിന്ന് മൂന്നു പേര്
backup
May 15 2017 | 00:05 AM
താനൂര്‍: 18 മുതല്‍ 21 വരെ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയപഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന 36 പേരില്‍ മൂന്നു പേര് താനൂര്‍ സ്വദേശികള്‍.
ഒഴൂര്‍ രാഗേഷ് നഗര്‍ പന്തക്കല്‍ അറഫാത്ത്, പന്തക്കല്‍ ഫവാസ്, എടക്കടപ്പുറം സ്വദേശി അറഫാത്ത് എന്നിവരാണ് ഡല്‍ഹിയിലേക്കു ഗുസ്തിക്കു ഡല്‍ഹിയിലേക്കു വണ്ടികയറുന്നത്.
കേരള ടീം ക്യാപ്റ്റന്‍ എ.യു ഷാജു തൃശൂരിന്റെ ശിക്ഷണത്തിലാണു ഇവര്‍ മികച്ച പരിശീലനം നേടിയത്.
കൂടെ ദേവധാര്‍ ഫിറ്റനസ് സെന്ററും ഇവര്‍ക്കു തുണയായി.ഫവാസിനു ആദ്യ ഊഴമാണിത്. അറഫാത് മൂന്നു തവണയും ഫാസില്‍ റണ്ടു തവണയും ഇതിനു മുമ്പും ദേശീയ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തവരാണ്. പ്രദേശത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ താരങ്ങള്‍ക്കു യാത്രയയപ്പു നല്കി. നേതാക്കള്‍ ഉപഹാരവും വിജയാശംസകളും നേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."