HOME
DETAILS

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം തടവും പിഴയും

  
backup
September 14 2018 | 19:09 PM

%e0%b4%ad%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%af%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-3

 

തൊടുപുഴ: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. വെള്ളിയാമറ്റം കീറ്റില്ലംകരിയില്‍ കൊച്ചുപുരയ്ക്കല്‍ ജയേഷ് ജോസഫിനെ(38)യാണ് ഭാര്യ അനിതയെന്ന് വിളിക്കുന്ന ശ്രീജ(33)യെ കൊലപ്പെടുത്തിയ കേസില്‍ കോടതി ശിക്ഷിച്ചത്. തൊടുപുഴ നാലാം അഡിഷണല്‍ കോടതി ജഡ്ജി വി.ജി ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്.
2014 മാര്‍ച്ച് 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജയേഷും ഭാര്യയും താമസിച്ചിരുന്ന ഞരളംപുഴ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലാണ് ശ്രീജയുടെ മൃതദേഹം കണ്ടെത്തിയത്. സമീപവാസിയായ സ്ത്രീയുമായി ജയേഷിനുണ്ടായിരുന്ന ബന്ധമാണ് കുടുംബകലഹത്തിലേക്കും തുടര്‍ന്ന് കൊലപാതകത്തിലേക്കും നയിച്ചത്. സംഭവദിവസം സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലി ജയേഷും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് അനിത സമീപത്തെ റബര്‍ തോട്ടത്തിലേക്ക് കയറിപ്പോയി. അനിതയെ പിന്തുടര്‍ന്ന ജയേഷ് റബര്‍ തോട്ടത്തില്‍ വച്ച് ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.
തുടര്‍ന്ന് അനിതയെ കാണാനില്ലെന്ന് കാട്ടി ജയേഷ് കാഞ്ഞാര്‍ പൊലിസില്‍ പരാതി നല്‍കി. നാട്ടുകാര്‍ക്കൊപ്പം അന്വേഷണം നടത്താനും ജയേഷ് കൂടെനിന്നിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ജയേഷാണ് കൊലയ്ക്കുപിന്നിലെന്ന് പൊലിസിന് ബോധ്യപ്പെട്ടു. ജീവപര്യന്തം കൂടാതെ തെളിവുനശിപ്പിച്ചതിന് 7 വര്‍ഷം തടവും 25,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കാഞ്ഞാര്‍ സി.ഐ ആയിരുന്ന പയസ് ജോര്‍ജാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടര്‍ എബി ഡി. കോലോത്ത് ഹാജരായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  27 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago