മാങ്കുളത്തോട് അവഗണന; വറ്റിയ കുളത്തില്‍ ഫുട്ബോള്‍ കളിച്ച് പ്രതിഷേധിച്ചു
ചങ്ങരംകുളം: പാവിട്ടപ്പുറം മാങ്കുളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാവിട്ടപ്പുറം ബ്ലെയ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് പ്രവര്‍ത്തകര്‍ പ്രതിഷേധാത്മക ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു. മാങ്കുളം വര്‍ഷങ്ങളോളമായി പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്തവിധം കാടുമൂടിയ നിലയിലാണ്.
വേനല്‍കാലത്തും യഥേഷ്ടം ജലം ലഭ്യമായിരുന്ന കുളം നേരത്തെ, പൊതുജനങ്ങള്‍ കുളിക്കാനും മറ്റും ഉപയോഗിച്ച് വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി കുളത്തില്‍ വീണും കാട് പിടിച്ചും കുളം ഉപയോഗശൂന്യമാകുകയായിരുന്നു.
മുമ്പ് സുരക്ഷാവേലി കെട്ടാതെ അപകടം വര്‍ധിച്ചതോടെ ക്ലബ്ബ് പ്രവര്‍ത്തകര്‍ താല്കാലിക വേലി കെട്ടി കുളം സംരക്ഷിച്ചിരുന്നു. കുളം നവീകരിക്കണമെന്നും മണ്ണിടിയല്‍ തടയാന്‍ കുളം കല്ലുകെട്ടി പടുത്തുയര്‍ത്തണമെന്നും നിരവധി തവണ പഞ്ചായത്ത് അതികൃതരെ അറിയിച്ചിട്ടും മാങ്കുളം സംരക്ഷിക്കാനുള്ള നടപടി എടുക്കാത്തതിനാലാണ് കബ് പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പ്രതിഷേധിച്ചത്. എം.വി നൗഷാദ് , ലത്തീഫ് അറക്കല്‍ , കരീം പാവിട്ടപ്പുറം, സി.എം അഫ്സല്, കെ.യു ഷെക്കീര്‍, ആരിഫ് പാവിട്ടപ്പുറം നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."