ഡി.ആര്‍.ഡി.ഒയില്‍ 163 ഒഴിവുകള്‍
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) റിക്രൂട്ട്‌മെന്റ് ആന്‍ഡ് അസസ്‌മെന്റ് സെന്റര്‍, സയന്റിസ്റ്റ് ബി തസ്തികയിലേക്കും എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സി സയന്റിസ്റ്റ്, എന്‍ജിനിയര്‍ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു.
ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് (40), മെക്കാനിക്കല്‍ (35), കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (26), മാത്തമാറ്റിക്‌സ് (07), ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് (10), ഫിസിക്‌സ് (06), കെമിക്കല്‍ എന്‍ജിനിയറിങ് (09), കെമിസ്ട്രി (05), ടെക്‌സ്‌റ്റൈല്‍ എന്‍ജിനിയറിങ് (02), സിവില്‍ (08), മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (01) എന്നിങ്ങനെയാണ് ഗേറ്റ് സ്‌കോര്‍ അനുസരിച്ച് നിയമനം നടത്തുന്ന ഒഴിവുകള്‍.
അഗ്രികള്‍ച്ചര്‍ സയന്‍സ് (01), അനിമല്‍ സയന്‍സ് (01), കോഗ്‌നറ്റിവ് സയന്‍സ് (01), ബയോമെഡിക്കല്‍ എന്‍ജിനിയറിങ് (01), ഫയര്‍ടെക് സേഫ്റ്റി എന്‍ജിനിയറിങ് (05) എന്നീ തസ്തികകളിലേക്കു യോഗ്യതാപരീക്ഷയുടെ മാര്‍ക്കനുസരിച്ചാണ് തെരഞ്ഞെടുപ്പ്. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനിയറിങ് ബിരുദമാണ് ഗേറ്റ് വഴി തെരഞ്ഞെടുക്കുന്ന തസ്തികകളുടെ യോഗ്യത.
അഗ്രികള്‍ച്ചര്‍ സയന്‍സ്, അനിമല്‍ സയന്‍സ്, കോഗ്‌നറ്റിവ് സയന്‍സ് തസ്തികകളില്‍ ബിരുദാനന്തര ബിരുദവും ബയോമെഡിക്കല്‍ സയന്‍സ്, ഫയര്‍ടെക് സേഫ്റ്റി എന്‍ജിനിയറിങ്, എന്‍ജിനിയറിങ് ബിരുദവുമാണ് ആവശ്യം. അപേക്ഷകര്‍ ഒന്നാം ക്ലാസോടെ വിജയിച്ചിരിക്കണം.
അപേക്ഷിക്കേണ്ട വിധം:
100 രൂപ അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടക്കാം. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്കു ഫീസില്ല.
ംംം.ൃമര.ഴീ്.ശി എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വിശദവിവരം വെബ്‌സൈറ്റില്‍ ലഭിക്കും.
അപേക്ഷിക്കാവുന്ന അവസാന തിയതി: ഓഗസ്റ്റ് 10
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."