ഐ.എസ് ലോകത്തിന്റെ ശാപം: എസ്.വൈ.എസ്
പാലക്കാട്: ഇസ്ലാമിക വിശ്വാസ ആചാരങ്ങളുമായി യാതൊരു വിധ ബന്ധവുമില്ലാത്ത ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ നാശമാണെന്ന് എസ്.വൈ.എസ് പാലക്കാട് ജില്ലാ പ്രവര്‍ത്തക സമിതി പ്രമേയത്തില്‍ വ്യക്തമാക്കി. വിവിധ മതവിശ്വാസികള്‍ക്ക് സ്വന്തം ആദര്‍ശ ആചാരാനുഷ്ടാനങ്ങള്‍ സ്വീകരിക്കാന്‍ സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടന ഉറപ്പുതരുന്ന മൗലികാവകാശങ്ങള്‍ക്കും, രാജ്യത്തിന്റെ അഖണ്ഡതക്കും ഭീഷണിയാകുമെന്നതിനാല്‍ രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള നീക്കങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
അടുത്ത ഒരു വര്‍ഷത്തേക്കുള്ള പുതിയ കര്‍മപദ്ധതികള്‍ക്ക് രൂപം നല്കുന്നതനായി ജില്ലാ നേതൃപഠന ക്യാംപ് ഓഗസ്റ്റ് 24ന് വൈകുന്നേരം മൂന്നു മുതല്‍ രാത്രി 10 വരെ കുഴല്‍മന്ദം മണ്ഡലത്തിലെ ചെരപ്പറമ്പ് ദാറുറഹ്മ യതീംഖാനയില്‍ നടത്താനും, ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓരോ മണ്ഡലത്തില്‍ നിന്നും ഓരോ കുട്ടിയെ തെരഞ്ഞെടുത്ത് പതിനൊന്ന് പെണ്‍കുട്ടികളുടെ സമൂഹ വിവാഹം രണ്ടുഘട്ടങ്ങളിലായി നടത്താനും തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ യോഗത്തില്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി സ്വാഗതവും പി.എം യൂസഫ് നന്ദിയും പറഞ്ഞു. ഇ. അലവി ഫൈസി, കെ.സി അബൂബക്കര്‍ ദാരിമി, സയ്യിദ് അബ്ദുറഹിമാന് ജിഫ്രി തങ്ങള്‍, ഇ.വി ഖാജാ ദാരിമി, കെ.പി.എ സമദ് മാസ്റ്റര്‍, ടി.പി അബൂബക്കര്‍ മുസ്ലിയാര്, ജി.എം സലാഹുദ്ധീന്‍ ഫൈസി, എം.എം ബശീര്‍ മാസ്റ്റര്‍, പി. അബൂബക്കര്‍ ഫൈസി, എ.എ ഖാദര്‍ അന്‍വരി, പി.ടി ഹംസ ഫൈസി, കെ. അബ്ദുല്‍ഖാദര്‍ ഫൈസി, സംസം ബഷീര്‍ അലനല്ലൂര്‍, യു.അലി ഹസനി, ടി. ഇബ്രാഹിംകുട്ടി മാസ്റ്റര്‍, സി. മുഹമ്മദലി ഫൈസി, ടി.ടി ഉസ്മാന് ഫൈസി, സി.പി ശാഹുല്‍ ഹമീദ് ഫൈസി, കെ.എം ബശീര്‍ ദാരിമി, വി.എസ്.എ സിദ്ധിഖ് മുസ്ലിയാര്, കെ.യു.എം താജുദ്ധീന്‍ മാസ്റ്റര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."