മൂന്നാം സ്ഥാനത്തിനായി ഇന്ത്യ തായ്ലന്റിനെ നേരിടും
ബുറിയാം: കിങ്സ് കപ്പിലെ മൂന്നാം മത്സരത്തിനായി ഇന്ത്യ ഒരുങ്ങുന്നു. ആദ്യ മത്സരത്തില്‍ കുറാകാവോയോട് പരാജയപ്പെട്ടെങ്കിലും ഇന്ത്യ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്.
സ്റ്റിമാച്ച് വന്നതിന് ശേഷം ടീമില്‍ കാര്യമായ മാറ്റമുണ്ടെന്നും ഇത് മത്സരത്തില്‍ കാണാനുണ്ടെന്നുമായിരുന്നു പൊതു വിലയിരുത്തല്‍. മധ്യനിരയില്‍ മലയാളി താരം സഹലും മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. 3-1 എന്ന സ്കോറിനായിരുന്നു ഇന്ത്യ കുറാകാവോയോട് പരാജയപ്പെട്ടത്. സുനില്‍ ഛേത്രിയായിരുന്നു ഇന്ത്യയുടെ ആശ്വാസ ഗോള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ വിയറ്റ്നാമിനോട് പരാജയപ്പെട്ട തായ്ലന്റും ഇന്ത്യയും തമ്മിലാണ് മൂന്നാം സ്ഥാന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. തായ്ലന്റിന് ഹോം ഗ്രൗണ്ടാണെന്ന ആത്മവിശ്വാസം ഉണ്ടാകും.
ഇത് ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തും. എങ്കിലും സ്റ്റിമാച്ചിന് കീഴില്‍ മികച്ച ടീമായി മാറിയ നീലപ്പട തായ്ലന്റിനെ പരാജയപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. ആദ്യ മത്സരത്തിലെ പ്രകടനത്തില്‍ താന്‍ തൃപ്തനാണെന്നും മികച്ച ഫലം നമ്മളെ കാത്തിരിക്കുന്നുണ്ടെന്നും മത്സരശേഷം ഇഗോര്‍ സ്റ്റിമാച്ച് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."