അട്ടപ്പാടിയില്‍ എക്‌സൈസ് റൈഡ്: മാന്‍കൊമ്പും തോക്കും വാറ്റുപകരണങ്ങളും പിടികൂടി
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ജനമൈത്രി എക്‌സൈസ് സംഘം അട്ടപ്പാടി മേഖലയില്‍ നടത്തിയ റൈഡില്‍ മാന്‍ കൊമ്പും തോക്കും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
മേലെമുളളി ഊരിന് സമീപം പുഴയരികില്‍ നിന്നാണ് ഒരു നാടന്‍ തോക്കും, മാന്‍കൊമ്പും, 600 ലിറ്ററോളം ചാരായം വാറ്റാനുപയോഗിക്കുന്ന വാഷും പിടികൂടിയത്.
മാവോയിസ്റ്റ് സാനിധ്യമുള്ളതായി പറയപ്പെടുന്ന മേഖല യിലാണ് സംഭവം. കരിയിലകള്‍ കൊണ്ട് മൂടിയ നിലയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സാധനങ്ങള്‍. നവസാരം, കരി മരത്തിന്റെ തോല്‍ എന്നിവ ഉപയോഗിച്ച് വീര്യം കൂട്ടിയുണ്ടാക്കുവാന്‍ വേണ്ടി വെച്ചിരിക്കുന്ന വാഷാണ് സംഘത്തിന് ലഭിച്ചത്.
മേഖലയില്‍ വന്‍ തോതില്‍ ചാരായം വാറ്റുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രദേശത്ത് എക്‌സൈസ് സംഘം റൈഡ് നടത്തിയത്. റെയ്ഡിന് എക്‌സൈസ് പ്രിവെന്റീവ് ഓഫിസര്‍ എം. യൂനസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ എം. മുഹമ്മദ് റാഫി, ഡ്രൈവര്‍ പ്രദീപ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."