അരീക്കോട് സ്റ്റേഡിയത്തില്‍ സിന്തറ്റിക് ടര്‍ഫ് ഉടന്‍ സ്ഥാപിക്കും
അരീക്കോട്: നാല് വര്‍ഷമായി ഇഴഞ്ഞുനീങ്ങുന്ന അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തികള്‍ക്ക് പുതുജീവന്‍. രാജ്യന്തര നിലവാരത്തില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട നിര്‍മാണത്തിനായി 4.43 കോടി രൂപ അനുവദിച്ചു.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി സ്റ്റേഡിയത്തില്‍ തുടങ്ങിവച്ച നിര്‍മാണ പ്രവൃത്തികള്‍ എങ്ങുമെത്താതെ തുടങ്ങിയിടത്ത് തന്നെ നില്‍ക്കുകയായിരുന്നു. 2015ല്‍ പുതിയ ഭരണസമിതി വന്നതിന് ശേഷമാണ് നിര്‍മാണ പ്രവൃത്തികള്‍ക്ക് അല്പമെങ്കിലും ജീവന്‍വച്ചത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഗ്യാലറിയുടെയും താരങ്ങള്‍ക്കുള്ള ഡ്രസിങ് റൂമിന്റെയും പ്രവൃത്തികള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചത്. നവീകരണ പ്രവര്‍ത്തികള്‍ വൈകുന്നതിനെതിരെ ഏപ്രില്‍ 19ന് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
ഇതോടെ സ്റ്റേഡിയത്തിന്റെ നവീകരണം വീണ്ടും ചര്‍ച്ചയായി. സിന്തറ്റിക് ടര്‍ഫ് സ്ഥാപിക്കല്‍ ഉള്‍പ്പെടെയുള്ള അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് രണ്ടാം ഘട്ടത്തില്‍ നടക്കുകയെന്ന് പി.കെ ബഷീര്‍ എം.എല്‍.എ പറഞ്ഞു. 4.13 കോടി ഉപയോഗിച്ച് വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന സിന്തറ്റിക് ടര്‍ഫാണ് ഗ്രൗണ്ടില്‍ ഉപയോഗിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."