HOME
DETAILS

ഹാഫിസ് സഈദിന്റെ സംഘടനകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി പാക് കോടതി

  
backup
September 14 2018 | 19:09 PM

%e0%b4%b9%e0%b4%be%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%88%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8%e0%b4%95%e0%b4%b3%e0%b5%8d

 

ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സഈദിന്റെ സംഘടനകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കി പാകിസ്താന്‍ സുപ്രിം കോടതി. ഹാഫിസ് സഈദിന്റെ ജമാഅത്തുദ്ദഅ്‌വ(ജെ.യു.ഡി), ഫലാഹെ ഇന്‍സാനിയ്യത് ഫൗണ്ടേഷന്‍(എഫ്.ഐ.എഫ്) എന്നീ സംഘടനകള്‍ക്കാണ് രാജ്യത്തു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചത്.
ജെ.യു.ഡിയെയും എഫ്.ഐ.എഫിനെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിച്ചുകൊണ്ടുള്ള ലാഹോര്‍ ഹൈക്കോടതിയുടെ ഉത്തരവിനെതിരേ പാക് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. ഏപ്രില്‍ അഞ്ചിനായിരുന്നു ലാഹോര്‍ ഹൈക്കോടതിയുടെ വിധി പുറത്തുവന്നത്.
ഇരുസംഘടനകളും നടത്തിവരുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് തടഞ്ഞ ഹൈക്കോടതി സംഘടനകള്‍ക്ക് നിയമപരമായ പ്രവര്‍ത്തനങ്ങള്‍ തുടരാനും അനുമതി നല്‍കിയിരുന്നു.
ജമാഅത്തുദ്ദഅ്‌വ, ഫലാഹെ ഇന്‍സാനിയത്ത് അടക്കമുള്ള തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ സംഭാവന സ്വീകരിക്കുന്നതില്‍നിന്നു വിലക്കി നേരത്തെ പാക് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. യു.എന്‍ രക്ഷാസമിതിയുടെ ഉപരോധ പട്ടികയിലുള്ള സംഘടനകള്‍ക്കായിരുന്നു ഈ വിലക്ക്. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവിനെതിരേ സംഘടനകള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി വിധി നീതിയുടെയും സത്യത്തിന്റെയും വിജയമാണെന്ന് ഹാഫിസ് സഈദ് പ്രതികരിച്ചു. ജെ.യു.ഡിക്കും എഫ്.ഐ.എഫിനും കീഴില്‍ അരലക്ഷത്തോളം സന്നദ്ധ പ്രവര്‍ത്തകരും നൂറുകണക്കിനു തൊഴിലാളികളും പ്രവര്‍ത്തിക്കുന്നുണ്ട്. ജെ.യു.ഡിക്കു മാത്രമായി 300ലേറെ വിദ്യാഭ്യാസ കേന്ദ്രങ്ങളും ആശുപത്രികളും പ്രസാധനാലയങ്ങളുമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 21 ശതമാനവും കേരളത്തില്‍ : മന്ത്രി ഡോ. ആര്‍ ബിന്ദു

Kerala
  •  2 months ago
No Image

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല

Kerala
  •  2 months ago
No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago