HOME
DETAILS

കടുങ്ങല്ലൂരിലെ ബ്രിട്ടീഷ് പാലം തുരുമ്പെടുത്ത് നശിക്കുന്നു; സംരക്ഷിക്കാന്‍ തയാറാകാതെ അധികൃതര്‍ 

  
backup
May 15 2017 | 00:05 AM

%e0%b4%95%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%80



 
അരീക്കോട്: രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ കഥ പറയുന്ന കടുങ്ങല്ലൂര്‍ ബ്രിട്ടീഷ് പാലം തുരുമ്പെടുത്ത് നശിക്കുന്നു. ചരിത്ര പ്രാധാന്യമുള്ള ഇരുമ്പ് നിര്‍മിത പാലം സ്മാരകമാക്കി നിലനിര്‍ത്താന്‍ അധികൃതര്‍ തയാറാകാത്തതിനെത്തുടര്‍ന്ന് പാലം തകര്‍ന്ന് കൊണ്ടിരിക്കുകയാണ്.
അരീക്കോട് പരപ്പനങ്ങാടി സംസ്ഥാന പാതയില്‍ കുഴിമണ്ണ അരീക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി ചരിത്ര സംഭവങ്ങളുണ്ട്. 1939ല്‍ കടുങ്ങല്ലൂര്‍ തോടിന് കുറുകെയായി നിര്‍മാണം പൂര്‍ത്തീകരിച്ച പാലത്തിന്റെ നിര്‍മാണ പ്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയത് ബ്രിട്ടീഷ് ഭരണകൂടത്തിന് കീഴിലുള്ള ഉന്നതരായ ഉദ്യോഗസ്ഥരായിരുന്നു. പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട എന്‍ജിനീയര്‍മാരെ തെരഞ്ഞെടുക്കുന്നതിനായി മാത്രം നിരവധി കൂടിക്കാഴ്ച്ചകളും ബ്രിട്ടീഷ് ഗവണ്‍മെന്റിന് കീഴില്‍ നടന്നിട്ടുണ്ട്. ഇത്രയേറെ ആസൂത്രണ മികവ് പുലര്‍ത്തി പണികഴിപ്പിച്ച പാലം നശിക്കുമ്പോഴും അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് ചെയ്യുന്നത്.
ബ്രിട്ടീഷ് ഇന്ത്യയിലെ ചെറിയ നിര്‍മിതികള്‍ക്ക് പോലും പ്രധാന്യം കല്‍പ്പിക്കുമ്പോള്‍ കടുങ്ങല്ലൂര്‍ പാലത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന നിലപാടാണ് ടൂറിസം വകുപ്പിനുള്ളത്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ടൂറിസം വകുപ്പിന് കീഴില്‍ പാലം ഏറ്റെടുത്ത് വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണെങ്കില്‍ നിരവധി സഞ്ചാരികളെ ജില്ലയിലേക്ക് ആകര്‍ഷിക്കാനാവും. പാലത്തിന്റെ ഇരുഭാഗങ്ങളിലും ഗ്ലാസ് നിര്‍മിത സുരക്ഷാവലയം സ്ഥാപിക്കുകയും സൗന്ദര്യ വല്‍ക്കരണത്തോട് കൂടി പൂന്തോട്ടവും ഒരുക്കി ചില്‍ഡ്രന്‍സ് പാര്‍ക്ക് നിര്‍മിക്കണമെന്നാവശ്യമുയര്‍ന്നിരുന്നെങ്കിലും സര്‍ക്കാറില്‍ നിന്നും പാലം സ്മാരമാക്കണമെന്നാവശ്യത്തിന് വേണ്ടത്ര പരിഗണന ലഭിക്കാതെ പോവുകയായിരുന്നു. പാലം സംരക്ഷിച്ച് വിനോദസഞ്ചാരത്തിന് തുറന്ന് കൊടുക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്ന് ചൂണ്ടിക്കാട്ടി വാര്‍ഡ് അംഗം ഉമര്‍ വെള്ളേരി പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന അരീക്കോട് പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ പാലം ടൂറിസം വകുപ്പ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി.
നിലമ്പൂരില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ കയറ്റികൊണ്ട് പോവുന്നതിനും മറ്റുമാണ് പാലം നിര്‍മിച്ചത്. പഴയകാലത്ത് അണക്കെട്ടുകള്‍ നിര്‍മിക്കുന്നതിന് സ്വീകരിച്ചിരുന്ന രീതി തന്നെയാണ് ഈ പാലത്തിന്റെ നിര്‍മാണത്തിനും അവലംബിച്ചത്. ചുണ്ണാമ്പും ശര്‍ക്കരയും ചെങ്കല്ല് പൊടിയും കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ മിശ്രിതമുപയോഗിച്ചാണ് തൂണുകളും ഭിത്തിയും നിര്‍മിച്ചത്.
എഴുപത് വര്‍ഷത്തോളം പഴക്കമുള്ള ഈ പാലം വാഹനഗതാഗതത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2008 ലാണ് ഇതിനോട് സമാന്തരമായി പുതിയ പാലം നിര്‍മിച്ചത്. അന്ന് പഴയ പാലം സംരക്ഷിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതെല്ലാം പാഴ് വാക്കാവുകയായിരുന്നു. പാലത്തിന് മേല്‍ പെയ്ന്റിങ് ജോലി നടത്താന്‍ പോലും അധികൃതര്‍ തയാറായിട്ടുമില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാട് മുഴുവന്‍ ഒലിച്ചുപോയെന്ന് പറയരുത്, മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നത്'; വയനാട് ദുരന്തത്തെ നിസ്സാരവത്കരിച്ച് വി മുരളീധരന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകും: വ്യാഴാഴ്ചയോടെ ചക്രവാത ചുഴി രൂപപ്പെടും

Kerala
  •  a month ago
No Image

ഫേസ്ബുക്കില്‍ പോസ്റ്റിടാന്‍ കാണിച്ച ധൈര്യം സിദ്ദിഖിനെതിരെ കേസ് നല്‍കാന്‍ ഉണ്ടായില്ലേ- സുപ്രിംകോടതി

Kerala
  •  a month ago
No Image

ജനപ്രിയ വെബ് ബ്രൗസര്‍ ക്രോം വില്‍ക്കാന്‍ ഗൂഗ്‌ളിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യു.എസ്; ഉത്തരവിടാന്‍ ജഡ്ജിനോട് ആവശ്യപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ്

Tech
  •  a month ago
No Image

കട്ടിങ് പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചുകൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

ശ്വാസം മുട്ടി ഡല്‍ഹി; പുകമഞ്ഞ് രൂക്ഷം , വായു ഗുണനിലവാരം 500ല്‍

National
  •  a month ago
No Image

പുരുഷന്‍മാരെ ഇന്ന് നിങ്ങളുടെ ദിനമാണ്...! ഹാപ്പി മെന്‍സ് ഡേ

Kerala
  •  a month ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം; യുവതിയ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; കരൂര്‍ സ്വദേശി കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

2023ല്‍ ലണ്ടനില്‍ സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശം; ചെറുമകന്റെ പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്  

National
  •  a month ago