HOME
DETAILS
MAL
ബംഗ്ലാദേശി ചലച്ചിത്ര താരം ബി.ജെ.പിയില്‍; പിന്നാലെ പൗരത്വ വിവാദവും
backup
June 06 2019 | 22:06 PM
കൊല്‍ക്കത്ത: ബംഗ്ലാദേശി ചലച്ചിത്ര താരം അഞ്ജു ഘോഷിന് ബി.ജെ.പിയില്‍ അംഗത്വം നല്‍കിയത് വിവാദത്തില്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ബംഗ്ലാദേശി ചലച്ചിത്ര താരങ്ങളുടെ ഇടപെടല്‍ വിവാദമായതിനു പിന്നാലെയാണ് ബംഗ്ലാദേശില്‍ നിന്നൊരു താരം ബി.ജെ.പിയില്‍ ചേരുന്നത്.
ബംഗാളിലെ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങിലായിരുന്നു അഞ്ജുവിന്റെ പാര്‍ട്ടി പ്രവേശം. അതേസമയം, ധാക്കയിലെ ബങ്കാ നിവാസിയായ അഞ്ജുവിന്റെ ഇപ്പോഴത്തെ പൗരത്വം സംബന്ധിച്ച് നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. 53കാരിയായ അഞ്ജു ഘോഷിന് ഇന്ത്യന്‍ പാസ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടെന്നും തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബി.ജെ.പി നേതാക്കള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."