നിലമ്പൂര്‍ മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമെന്ന് റിപ്പോര്‍ട്ട്
കാളികാവ്: നിലമ്പൂര്‍ മേഖലയിലേക്കു കൂടുതല്‍ മാവോയിസ്റ്റ് പോരാളികള്‍ എത്തിയതായി സൂചന. ആറു മാസം മുന്‍പു പൊലിസ് നടത്തിയ വെടിവയ്പിനെ തുടര്‍ന്നു ചിതറിപ്പോയ മാവോയിസ്റ്റ് സംഘം വീണ്ടും സംഘടിച്ചതായി കേന്ദ്ര ഇന്റലിജന്‍സ് ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ നിലമ്പൂര്‍ മേഖലയിലെ രണ്ടിടങ്ങളില്‍ മാവോയിസ്റ്റ് സാനിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വഴിക്കടവ് സ്റ്റേഷന് പരിധിയിലുള്ള മരുതയിലെ തച്ചറാവില്‍ ഖദീജയുടെ വീട്ടിലാണ് മാവോയിസ്റ്റ് സംഘം ആദ്യമെത്തിയത്. അടുത്ത ദിവസംതന്നെ പോത്തുകല്ല് സ്റ്റേഷന് പരിധിയിലെ മലവാരത്തും മാവോയിസ്റ്റുകളെ കണ്ടിട്ടുണ്ട്. ഖദീജയുടെ വീട്ടില്‍ രണ്ടു പേരാണ് എത്തിയത്. ഖദീജ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ മാവോയിസ്റ്റ് ചുമതലയുള്ള മലയാളിയായ സോമന്, ബാലമുരുകന് എന്നിവരാണെന്നു നിഗമനത്തിലെത്തിയിട്ടുണ്ട്.
ഖദീജയുടെ മൊഴിയില്‍ പൊലിസ് സംശയം പ്രകടിപ്പിച്ചുവെങ്കിലും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റ് സാന്നിധ്യം ശരിവച്ചിട്ടുണ്ട്.
പോത്തുകല്ലിലും മരുതയിലും രാത്രിയാണ് മാവോയിസ്റ്റുകളെത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."