ആതുര സേവകര്‍ക്ക് ആരോഗ്യവകുപ്പിന്റെ ആദരം
കോഴിക്കോട്: ജില്ലയില്‍ ദുരിതബാധിത പ്രദേശങ്ങളില്‍ സേവനം നടത്തിയ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ആരോഗ്യവകുപ്പ് ആദരിച്ചു.
പ്രളയാനന്തരം പകര്‍ച്ചവ്യാധി ഭീഷണി നേരിട്ട ജില്ലയില്‍ സേവനമനുഷ്ഠിക്കാനായി നഴ്‌സുമാര്‍, നഴ്‌സിങ് ഓഫിസര്‍മാര്‍, ഡോക്ടര്‍മാര്‍, എന്റമോളജിസ്റ്റ് എന്നിവര്‍ ഉള്‍പ്പെടെ 61 പേരാണ് ആരോഗ്യമന്ത്രാലയത്തന്റ നിര്‍ദേശപ്രകാരം ഡല്‍ഹിയില്‍ നിന്നെത്തിയത്.
കോഴിക്കോടിന്റെ ആരോഗ്യമേഖലയില്‍ ഊര്‍ജിതമായി പ്രവര്‍ത്തിച്ച സംഘത്തെ ജില്ലാ കലക്ടര്‍ യു.വി ജോസ് അഭിനന്ദിച്ചു. ജില്ലയിലെ വിവിധ ആശുപത്രികളിലും മെഡിക്കല്‍ ക്യാംപുകളിലുമാണ് ഇവര്‍ സേവനനിരതരായത്. നൂറില്‍പരം രോഗികളെയാണ് സംഘം ചികിത്സിച്ചത്. ചടങ്ങില്‍ കോഴിക്കോടിന്റെ സ്‌നേഹാദരമായി ആരോഗ്യപ്രവര്‍ത്തര്‍ക്ക് മെമന്റോ നല്‍കി.
എലിപ്പനി വാര്‍ഡിലും മറ്റ് അത്യാഹിത വിഭാഗങ്ങളിലും ചികിത്സ നടത്തിയ അനുഭവങ്ങള്‍ സംഘാംഗങ്ങള്‍ പങ്കുവച്ചു. ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സഹകരണം കൊണ്ടാണ് നന്നായി പ്രവര്‍ത്തിക്കാന്‍ സാധിച്ചതെന്നും ഇവര്‍ പറഞ്ഞു. വടകര താലൂക്ക് ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി തുടങ്ങി ജില്ലയിലെ വിവിധ ആശുപത്രികളില്‍ സംഘം സേവനമനുഷ്ഠിച്ചിരുന്നു.
ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ, ആരോഗ്യകേരളം ജില്ലാ കോഡിനേറ്റര്‍ ഡോ. എ. നവീന്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റിവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ലതിക, ഡപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍മാരായ ബേബി നാപ്പള്ളി, ഹംസ ഇസ്മാലി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."