നഗരസഭാ കൗണ്‍സിലറുടെ വീട്ടില്‍ കയറി അക്രമിച്ചതായി പരാതി
മലപ്പുറം: നഗരസഭയിലെ ചെമ്മങ്കടവ് 20ാം വാര്‍ഡ് കൗണ്‍സിലര്‍ ബുഷ്‌റ തറയിലിന്റെ വീട്ടില്‍ കയറി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിച്ചതായി പരാതി. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണ് സംഭവം. കുടിവെള്ളം കിട്ടുന്നില്ലെന്നു പറഞ്ഞ് എത്തിയവര്‍ തന്നെ തള്ളിമാറ്റി വീട്ടിനകത്തേക്കു കയറുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നെന്നു കൗണ്‍സിലര്‍ പറഞ്ഞു.
അക്രമികളില്‍ രണ്ടു പേര്‍ 19ാം വാര്‍ഡില്‍ ഉള്ളവരാണ്. അക്രമികളെ പിടികൂടണമെന്നാവശ്യപ്പെട്ടു കൗണ്‍സിലര്‍ മലപ്പുറം പൊലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഒരു സ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ അസഭ്യ വര്‍ഷം നടത്തുകയും വീട്ടിനകത്തെ ഗ്ലാസും മറ്റും എറിഞ്ഞുടയ്ക്കുകയും ചെയ്തതായി പരാതിയുണ്ട്.
ഉറങ്ങുകയായിരുന്ന കൗണ്‍സിലറുടെ ഭര്‍ത്താവ് പുറത്തുവന്നു പൊലിസിനെ വിളിക്കുമെന്നു പറഞ്ഞതോടെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."