ചൈനക്കുമേല്‍ കൂടുതല്‍ നികുതി ജി.20 ഉച്ചകോടിക്കു ശേഷം: ട്രംപ്
പാരിസ്: ഈ മാസം അവസാനം ജപ്പാനില്‍ നടക്കുന്ന ജി.20 രാജ്യങ്ങളുടെ ഉച്ചകോടിക്കു ശേഷം ചൈനക്കുമേല്‍ കൂടുതല്‍ തീരുവ ചുമത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു ട്രംപ്. ജൂണ്‍ 28,29 തിയതികളില്‍ ഒസാകയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി ട്രംപ് ചര്‍ച്ച നടത്തും.
കഴിഞ്ഞവര്‍ഷം യു.എസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനയില്‍ നികുതി കുറയ്ക്കുന്നതിനായി ചൈനീസ് ഉല്പന്നങ്ങള്ക്ക് നികുതി കൂട്ടി തുടങ്ങിയിരുന്നു. യു.എസ് 200 ബില്യന്‍ ഡോളര്‍ വിലയുള്ള ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കൂട്ടിയപ്പോള്‍ മറുപടിയായി 60 ബില്യന്‍ വിലയുള്ള യു.എസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന 25 ശതമാനം വരെ നികുതി കൂട്ടിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമാവുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന. ചൈനക്കുമേല്‍ 300 ബില്യന്‍ നികുതി ചുമത്തുമെന്ന് ട്രംപ് അയര്‍ലന്‍ഡില്‍ വച്ചു ഭീഷണിപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."