HOME
DETAILS

കൊവിഡ് കാല കാരുണ്യ സേവകരെ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആദരിച്ചു

  
backup
October 28 2020 | 09:10 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b2-%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%95%e0%b4%b0

റിയാദ്: കൊവിഡ്  വ്യാപനത്തെ തുടർന്ന് ഭീതിയുടെ നിഴലിൽ കഴിഞ്ഞിരുന്ന റിയാദിലെ പ്രവാസി സമൂഹത്തെ ഹൃദയത്തോടെ ചേർത്ത് പിടിച്ചു ആശ്വാസ പ്രവർത്തനങ്ങൾ നടത്തിയ കെ.എം.സി.സി വോളണ്ടിയർമാരെയും ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന ആരോഗ്യ പ്രവർത്തകരെയും റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആദരിച്ചു. ‘അപ്ലോഡ് കൊവിഡ് 19 വാരിയേർസ് ’ എന്ന് പേരിൽ അസീസിയ നെസ്റ്റോ ഓഡിറ്റോറിയത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച പരിപാടി സംഘാടന മികവ് കൊണ്ട് ശ്രദ്ധേയമായി.

കോവിഡ് വ്യാപനം ആരംഭിച്ച മാർച്ച് മാസത്തിൽ തന്നെ കെ.എം.സി.സി റിയാദിലെ പ്രവാസി സമൂഹത്തിന്‌ കൈത്താങ്ങായി മാറിയിരുന്നു. വ്യാപനം രൂക്ഷമായതോടെ നിരവധി പ്രവർത്തകരാണ്‌ റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കാരുണ്യ പ്രവർത്തനങ്ങളിൽ ജീവൻ പണയപ്പെടുത്തി പങ്കാളികളായത്. രോഗ ഭീതിയിൽ പലരും വീടിനുള്ളിൽ തന്നെ കഴിഞ്ഞു കൂടിയ സമയത്താണ്‌ കുടുംബമൊത്ത് താമസിക്കുന്നവരടക്കം ജോലി പോലും ഉപേക്ഷിച്ച് ആശ്വാസ പ്രവർത്തനങ്ങൾക്കായി രംഗത്തെത്തിയത്. പതിനായിരങ്ങൾക്കാണ്‌ ഇക്കാലയളവിൽ ഭക്ഷണം വിതരണം നടത്തിയത്. നാട്ടിൽ നിന്നും ഇവിടെ നിന്നുമായി ആയിരങ്ങൾക്ക് മരുന്നുകളെത്തിച്ചു നൽകി. ടെലികെയർ വിംഗ് വഴി രോഗ ഭീതിയിൽ കഴിയുന്നവർക്ക് ആത്മവിശ്വാസമേകുകയും രോഗ ലക്ഷണം കാണിക്കുന്നവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുകയും ചെയ്തു. നിരവധി കോവിഡ് രോഗികളെയാണ്‌ ആംബുലൻസിലും സ്വന്തം വാഹനത്തിലുമായി ആശുപത്രിയിലെത്തിക്കാൻ പ്രവർത്തകർ തയ്യാറായത്. കോവിഡ് ബാധിച്ചും അല്ലാതെയും നിരവധി പേർ മരിച്ചതോടെ മൃതദേഹങ്ങൾ ഖബറടക്കുകയെന്ന ഉത്തരവാദിത്വം ഏറ്റെടുത്ത ദാറുസ്സലാം വിംഗ് ഇക്കാലയളവിൽ ഇരുന്നൂറിലധികം പേരുടെ മയ്യിത്ത് പരിപാലനം നടത്തി. ഇങ്ങിനെ ഇന്നും തുടരുന്ന സേവനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രവർത്തകരെയാണ്‌ കമ്മിറ്റി ആദരിച്ചത്.

പരിപാടി സഊദി കെ.എം.സി.സി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് അഷ് റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു.  പ്രസിഡണ്ട് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു.  കെ.എം.സി.സി നേതാക്കളായ ബഷീർ മൂന്നിയൂർ (ഖമീസ് മുഷൈത്ത്), ഹാരിസ് കല്ലായി (ജിസാൻ), ഷറഫുദ്ദീൻ കണ്ണേറ്റി (വാദി ദവാസിർ), ഖാലിദ് പട്ട്ല (ജിസാൻ),  കിംഗ് ഫഹദ് മെഡിക്കൽ സിറ്റി ഡയറക്ടർ ഡോ.ഖാലിദ്, ഓ.ഐ.സി.സി പ്രസിഡണ്ട് കുഞ്ഞി കുമ്പള, അഷ് റഫ് വടക്കെവിള (എൻ.ആർ.കെ) സുലൈമാൻ ഊരകം (മീഡിയാ ഫോറം), സത്താർ കായംകുളം, ശിഹാബ് ചെറുവാടി (അൽ മദീന), സിറാജ് തയ്യിൽ, തൗഫീഖ് മങ്കട, ഇബ്രാഹിം സുബ്ഹാൻ, അലവിക്കുട്ടി ഒളവട്ടൂർ, സൈതലവി ഫൈസി, അബ്ദുസലാം തൃക്കരിപ്പൂർ, അബ്ദുൽ മജീദ് പയ്യന്നൂർ, ഷൗക്കത്ത് പാലിപ്പള്ളി, കെ.പി.മുഹമ്മദ് കളപ്പാറ, അഷ് റഫ് അച്ചൂർ, അബ്ദു റഹ്മാൻ ഫറോക്ക്, ഷംസു പൊന്നാനി, കുഞ്ഞിപ്പ തവന്നൂർ, മനാഫ് വയനാട്, ജലീൽ മുവ്വാറ്റുപ്പുഴ, റഹീം ക്ലാപ്പന, അഷ് റഫ് വെള്ളേപ്പാടം, അൻവർ വാരം, അൻഷാദ് തൃശ്ശൂർ, ഉസ്മാൻ എം.പരീത്, മുസ്തഫ വേളൂരാൻ, ഷാഫി സെഞ്ച്വറി, എൻ.സി മുഹമ്മദ്, യാക്കൂബ് തില്ലങ്കേരി, റഹ്മത്ത് അഷ് റഫ്, ജസീല മൂസ, ഖമറുന്നീസ മുഹമ്മദ്, നദീറ ഷംസ്, നുസൈബ മാമു ആശംസ നേർന്നു. ഉപസമിതി ചെയർമാൻ മുജീബ് ഉപ്പട സ്വാഗതവും കോ ഓർഡിനേറ്റർ സിദ്ദീഖ് തുവ്വൂർ നന്ദിയും പറഞ്ഞു.

ഡോക്ടർമാരായ അബ്ദുൽ അസീസ്, ആമിന സെറിൻ, സഫീർ, പ്രവീൺ അയ്യപ്പൻ, ജിഷാർ അബ്ദുൽ ഖാദർ, രാജശേഖർ, മുഹമ്മദ് അൻസാരി, ഹസീന ഫുവാദ് എന്നിവരും ആരോഗ്യ പ്രവർത്തകരായ ബെനീഷ് ജേക്കബ്, ബിന്ദു അഗസ്റ്റിൻ, ബിൻസി തോമസ്, മേരി മാത്യു, ഷിബി വർഗ്ഗീസ്, സമീറ കണ്ണംതൊടി, സുഫിയാൻ ചൂരപിലാൻ, നിയാസ് ഇസ്മായിൽ, ജോളി ജോൺ, ജിബി തങ്കച്ചൻ, ജിൻസു സണ്ണി, റെസ്റ്റിൻ തോമസ്, ബിജു മാത്യു, സോബി ജോർജ്ജ്, മനോജ് തിരുവനന്തപുരം, സിഞ്ചു റാന്നി, ടോജോ, ഷാഹിദ് പരേടത്ത്, നിസാർ കുഴികണ്ടൻ, സുജിത്തലി മൂപ്പൻ, അബ്ദുൽ നാസർ എം.ടി, ലിൻസി തോമസ്, മഹേഷ്, സൈഫുദ്ദീൻ, ഹബീബ് റഹ് മാൻ, ഫൈസൽ, അബ്ദുള്ള ജാഫർ അലി, കെ.വി.കുഞ്ഞിമുഹമ്മദ് വനിതാ കെ.എം.സി.സി വോളണ്ടിയർമാരും ആദരവ് ഏറ്റുവാങ്ങി.

റിയാദിലെ ബിസിനസ് പ്രമുഖരായ കയ്യാർ മഹ്മൂദ് ഇബ്രാഹിം, അബ്ദുൽ അസീസ് അടുക്ക എന്നിവരെ റിയാദ് കെ.എം.സി.സി ബിസിനസ് എക്സലൻസി അവാർഡ് നൽകി. കെ.എം.സി.സി വോളണ്ടിയർമാരെ കൂടാതെ ആരോഗ്യ പ്രവർത്തകർ, സഹായങ്ങൾ നൽകിയ ബിസിനസ് പ്രമുഖർ, മാധ്യമ പ്രവർത്തകർ എന്നിവരടക്കം മുന്നൂറോളം പേരെയാണ്‌ ചടങ്ങിൽ ആദരിച്ചത്. ലുലു ഗ്രൂപ്പ്‌, നെസ്റ്റൊ ഗ്രൂപ്പ്‌, അൽ മദീന , സിറ്റി ഫ്ലവർ , മലബാർ ഗോൾഡ്‌, സുൽഫെക്സ്‌, അലൂബ്‌ ഗ്രൂപ്പ്‌ തുടങ്ങി ഇക്കാലയളവിൽ സഹകരിച്ച മുഴുവൻ സ്ഥാപനങ്ങളെയും ആദരിച്ചു.

ഉപസമിതി കൺവീനർ ഷാഹിദ് മാസ്റ്ററുടെ നേതൃത്വത്തിൽ ജലീൽ തിരൂർ, കെ.ടി.അബൂബക്കർ, കബീർ വൈലത്തൂർ, സുബൈർ അരിമ്പ്ര, ഷംസു പെരുമ്പട്ട, സഫീർ തിരൂർ, പി.സി.അലി വയനാട്, സിദ്ദീഖ് പാലക്കാട്, മാമുക്കോയ ഒറ്റപ്പാലം,  റസാഖ് വളക്കൈ, അക്ബർ വേങ്ങാട്ട്,  റഫീഖ് മങ്കട, മുത്തു കട്ടൂപ്പാറ, ഷാജഹാൻ വള്ളിക്കുന്നു, ഹർഷൽ പഞ്ചാര, അമീൻ അക്ബർ, ഷിഫ്നാസ്, കെ.ടി അബൂബക്കർ മങ്കട, അബ്ദുൽ ഹകീം, ജാഫർ സാദിഖ് പുത്തൂർമഠം, ഷഫീഖ് കൂടാളി, മുഹമ്മദ് കണ്ടകൈ, ഹുസൈൻ കുപ്പം, ഷിഹാബ് മണ്ണാർമല, മുക്താർ പി.ടി.പി, ബഷീർ പെരിന്തൽ മണ്ണ, ഇർഷാദ് കായ്ക്കൂൽ, ശബാബ്, ശിഹാബ് താഴെക്കോട്, ആഷിഖ് കൊച്ചി, മുനീർ മക്കാനി, ഉമ്മർ അമാനത്ത്, ജലീൽ കൊച്ചി, മൻസുർ കണ്ടങ്കരി, സിരാജ്‌ വള്ളിക്കുന്ന്, കെ.സി.ലത്തീഫ്, ഷാഫി വടക്കെക്കാട്, റഫീഖ് റഹ്മാനി, സമദ് ചുങ്കത്തറ, മൊയ്തുപ്പ, ഷഹർബാൻ മുനീർ, ഹസ്ബിന നാസർ, ഫസ്ന ഷാഹിദ്‌, നജ്മ ഹാഷിം നേതൃത്വം നൽകി. കരീം മൗലവി പാണ്ടിക്കാട് പ്രാർത്ഥന നടത്തി. മുഹമ്മദ് റാസി അരിമ്പ്ര, റിൻസ ഷംസ് നയിച്ച ക്വിസ് മത്സരവും കലാപരിപാടികളും അരങ്ങേറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago