ഏക സിവില്‍കോഡ്: ആവശ്യമുയര്‍ത്തി വീണ്ടും ശിവസേന
മുംബൈ: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് ശിവസേന. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം എന്തെങ്കിലും നിര്‍ദ്ദേശം നല്കിയാല് പാര്‍ട്ടി അതില്‍ തീരുമാനമെടുക്കുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
'ഏക സിവില്‍കോഡ് രാജ്യത്ത് നടപ്പാക്കണമെന്ന ഞങ്ങളുടെ നിലപാട് നേരത്തെ അറിയിച്ചതാണ്. കേന്ദ്രം എടുക്കുന്ന തീരുമാനത്തില്‍ പാര്‍ട്ടിയുടെ നിലപാട് അറിയിക്കുമെന്നും റാവത്ത് പറഞ്ഞു.
അതേസമയം, വിശ്വഹിന്ദു പരിഷത്ത് ഇന്റര്‍നാഷനല്‍ ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിനും ആര്.എസ്.എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ എന്നിവര്‍ ഏകീകൃത സിവില്‍ കോഡ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
ഏക സിവില്‍ കോഡിനെക്കുറിച്ച് പരസ്യമായി ചര്‍ച്ച നടത്തണമെന്ന് ദത്താത്രേയ ഹൊസബാലെ ഞായറാഴ്ച പറഞ്ഞിരുന്നു. എന്നാല്‍, ബില്‍ കൊണ്ടുവരേണ്ട സമയം തീരുമാനിക്കേണ്ടത് കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു.
പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല തുടങ്ങിയവര്‍ ചൈനയുടെ സഹായത്തോടെ ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 വീണ്ടും നടപ്പാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടികള്‍ എടുക്കണമെന്നും റാവത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."