ലഘുഭക്ഷണം കഴിക്കുന്ന ദൃശ്യം വ്യാജം; അവകാശം നേടും വരെ സമരം- ബര്‍ഗൂതി
തെല്‍അവീവ്: സെല്ലിലിരുന്ന് ഭക്ഷണം കഴിക്കുന്നുവെന്ന് കാണിച്ച് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ വ്യാജമാണെന്ന് ഇസ്രാഈല്‍ ജയിലില്‍ ഉപവാസസമരം നടത്തുന്ന ഫതഹ് നേതാവ് മര്‍വാന്‍ ബര്‍ഗൂതി. ദൃശ്യത്തില്‍ കാണുന്ന സെല്ലിനേക്കാള്‍ വൃത്തിഹീനമാണ്. സമരം തകര്‍ക്കാനും തളര്‍ത്താനുമുള്ള ഇസ്രഈല്‍ നീക്കമാണിതെന്നും ഇത് ബ്ലാക്ക് മെയ്‌ലിങ്ങാണെന്നും ബര്‍ഗൂതി പറഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
ഇസ്‌റാഈല്‍ ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 17 മുതലാണ് ജയിലുകളില്‍ കഴിയുന്ന ഫലസ്തീനികള്‍ കൂട്ട ഉപവാസം ആരംഭിച്ചത്. 1,500 ഓളം ഫലസ്തീന്‍ തടവുകാരാണ് സമരം നടത്തുന്നത്.
അടിസ്ഥാന അവകാശങ്ങള്‍ ആവശ്യപ്പെട്ടും ജയിലുകള്‍ക്കകത്തെ ദുരിതപൂര്‍ണമായ സ്ഥിതി പുറത്തെത്തിക്കാനുമായാണ് ഇസ്‌റാഈല്‍ സമരം ആരംഭിച്ചത്. കുടുംബങ്ങളെ സന്ദര്‍ശിക്കാനുള്ള അനുമതിയും സമരക്കാര്‍ ആവശ്യപ്പെടുന്നു.
വര്‍ഷങ്ങളായി ആചരിച്ചുവരുന്ന ഫലസ്തീന്‍ തടവുപുള്ളി ദിനത്തിലാണ് നിരാഹാരത്തിനു തുടക്കമിട്ടത്. ബര്‍ഗൂതിയാണ് നിരാഹാരത്തിനു നേതൃത്വം നല്‍കുന്നത്.
ഇസ്‌റാഈലിലെ ആറു ജയിലുകളിലുള്ള വിവിധ പാര്‍ട്ടി അംഗങ്ങള്‍ സമരത്തില്‍ പങ്കാളികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."