സാമ്പത്തിക സംവരണത്തില്‍ ലീഗിനെ അധിക്ഷേപിച്ച സീറോ മലബാര്‍ സഭ ബിഷപ്പിനു പിന്തുണയുമായി മുല്ലപ്പള്ളി
കോഴിക്കോട്: സാമ്പത്തിക സംവരണത്തെ എതിര്‍ത്ത മുസ്ലിം ലീഗിനെ അധിക്ഷേപിച്ച സീറോ മലബാര്‍ സഭാ ബിഷപ്പിനെ അനുകൂലിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടമാണ് വിഷയത്തില്‍ മുസ്ലിം ലീഗിനെ ലക്ഷ്യമിട്ട് ലേഖനത്തില്‍ കൂരമ്പെയ്തത്.
ദീപിക പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ആര്‍ച്ച് ബിഷപ്പ് മറ്റ് പാര്‍ട്ടികളെ നിലപാടിന്റെ പേരില്‍ പുകഴ്ത്തിയും മുസ്ലംലീഗിനെ ഇകഴ്ത്തുകയും ചെയ്യുന്നത്. അതോടൊപ്പം ലീഗിനെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനെതിരേ പ്രതികരിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് തയാറായില്ല. മുസ്ലിം ലീഗിനെ വര്‍ഗീയശക്തിയാക്കിയുള്ള നിലപാടുമായി പരസ്യമായി രംഗത്തെത്തിയിട്ടും അവരുടെ നിലപാടിനെ മാനിക്കുന്നുവെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. മുസ്‌ലിം ലീഗിനെതിരായ പരാമര്‍ശത്തില്‍ മറുപടിയുമില്ല.
അതേ സമയം മുസ്‌ലിം ലീഗ് സംവരണത്തെ എതിര്‍ക്കുന്നത് ആദര്‍ശത്തിന്റെ പേരിലല്ലെന്നാണ് ബിഷപ്പ് ആരോപിക്കുന്നത്. ലീഗിന്റെ നിലപാടിലെ വര്‍ഗീയത മുഖംമൂടി മാറ്റി പുറത്തേക്ക് വരികയാണ്. ഇതോടൊപ്പം യു.ഡി.എഫ് ദുര്‍ബലമായി. സ്വന്തമായൊരു നിലപാട് പ്രഖ്യാപിക്കാന്‍ സാധിക്കാത്തവിധം യു.ഡി.എഫ് ദുര്‍ബലമായിരിക്കുകയാണെന്ന കുറ്റപ്പെടുത്തലുമുണ്ട്.
ഈ ആക്ഷേപത്തിനെതിരേയാണ് മുല്ലപ്പള്ളിയുടെ മറുപടി.
മുന്നാക്ക വിഭാഗത്തിന്റെ സംവരണത്തെ അനുകൂലിക്കുകയാണ് കോണ്‍ഗ്രസ്. സംവരണ വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ലെന്നാണ് സിറോ മലബാര്‍ സഭയുടെ വിമര്‍ശനം ശരിയല്ല. വിഷയത്തെ അനുകൂലിക്കുന്നതാണ് കോണ്‍ഗ്രസ് നിലപാട്. യു.ഡി.എഫ് ദുര്‍ബലമായിട്ടില്ല. സ്വന്തമായ നിലപാടും പ്രഖ്യാപിച്ചിട്ടുണ്ട്.
പക്ഷെ ഇത് പിന്നാക്ക വിഭാഗത്തിനെതിരാകരുത്. സീറോ മലബാര്‍ സഭയുടെ അഭിപ്രായം മാനിക്കുന്നു വെന്നും മുല്ലപ്പള്ളി പറയുന്നു.
യു.ഡി.എഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ബാന്ധവത്തെയും മുല്ലപ്പള്ളി തള്ളിക്കളഞ്ഞു. അവരുമായി യതെരു ബന്ധവും ധാരണയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മുന്നാക്ക സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ലത്തീന്‍ സഭയും രംഗത്തെത്തി. മുന്നാക്ക സംവരണം സംസ്ഥാന സര്‍ക്കാര്‍ അശാസ്ത്രീയമായി ധൃതി പിടിച്ച് നടപ്പാക്കിയെന്നാണ് അവരുടെ ആക്ഷേപം.
'കേരളത്തില്‍ യുഡിഎഫ് മുന്നണിയുടെ രാഷ്ട്രീയ സ്വഭാവത്തിനു മങ്ങലേറ്റിട്ടുണ്ടോ സാമ്പത്തിക സംവരണത്തില്‍ ഉള്‍പ്പെടെ പല വിഷയങ്ങളിലും സ്വന്തമായി ഒരു നിലപാട് പ്രഖ്യാപിക്കാന്‍ സാധിക്കാത്തവിധം ഈ മുന്നണി ദുര്‍ബലമായിരിക്കുകയാണോ മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് അതിന്റെദേശീയ നിലപാടിനെപ്പോലും അനുകൂലിക്കാന്‍ സാധിക്കാത്തതെന്ത് വ്യത്യസ്ത നിലപാടുകള്‍ പരസ്യമായി പറയുന്ന എം.എല്‍.എമാരുടെ മേല്‍ പാര്‍ട്ടിക്കു കാര്യമായ നിയന്ത്രണമില്ലാത്തതുപോലെ തോന്നുന്നു. ഈ മുന്നണിക്ക് ഒരു പ്രകടനപത്രിക പോലും പുറത്തിറക്കാന്‍ സാധിക്കുമോ എന്നു സംശയമുണ്ട്'-ബിഷപ്പ് ലേഖനത്തില്‍ എഴുതിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."