കാറില്‍ വന്ന് മോഷണം; പ്രതി പിടിയില്‍
തിരുവമ്പാടി: കാറില്‍ വന്ന് കാര്‍ഷിക വിളകള്‍ മോഷ്ടിക്കുന്ന യുവാവ് പൊലിസ് പിടിയില്‍. തിരുവമ്പാടി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കാറില്‍ രാത്രി കറങ്ങി കാര്‍ഷിക വിളകള്‍ മോഷ്ടിക്കുന്ന തിരുവമ്പാടി മരക്കാട്ടുപുറം കല്ലുമുട്ടക്കുന്ന് സുനില്‍ (29) ആണ് കഴിഞ്ഞ ദിവസം തിരുവമ്പാടി പൊലിസിന്റെ പിടിയിലായത്.
തിരുവമ്പാടി, പാമ്പിഴഞ്ഞപാറ പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ അടക്ക ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ മോഷണം പോകുന്നത് പതിവായിരുന്നു. ഇതേ തുടര്‍ന്ന് രാത്രികാല പട്രോളിങ് ശക്തമാക്കിയ തിരുവമ്പാടി പൊലിസ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട സുനിലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി സഞ്ചരിച്ച ടവേര കാറില്‍ നിന്ന് രണ്ടര ക്വിന്റല്‍ അടക്കയും പിടിച്ചെടുത്തു. ഇതിന് അന്‍പത്തിഅയ്യായിരത്തോളം വില മതിക്കുന്നുണ്ട്. ഇയാള്‍ക്കെതിരേ തിരുവമ്പാടി, മാവൂര്‍ പൊലിസ് സ്റ്റേഷനുകളില്‍ മോഷണക്കേസുകളുണ്ട്.
തിരുവമ്പാടി എസ്.ഐമാരായ സനല്‍രാജ്, സദാനന്ദന്‍, സി.പി.ഒമാരായ സ്വപ്‌നേഷ്, അനീസ്, പ്രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."