HOME
DETAILS

4.2 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  
backup
September 14 2018 | 21:09 PM

4-2-%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8b-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b5%8d

കുന്ദമംഗലം: 4.2 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. കല്ലായി എരഞ്ഞിക്കല്‍ സ്വദേശി വഴിപോക്ക് പറമ്പില്‍ രജീസി (35) നെയാണ് കുന്ദമംഗലം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജുനൈദും സംഘവും പിടികൂടിയത്. ഇന്നലെ രാവിലെ 11.30ന് കുന്ദമംഗലം ടൗണില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കഞ്ചാവ് മൊത്തവിതരണം നടത്തുന്ന ഇയാള്‍ ആന്ധ്ര, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവ് കേളത്തില്‍ എത്തിക്കുന്നത്. ഇയാളില്‍നിന്ന് കഞ്ചാവ് വാങ്ങി വില്‍പന നടത്തുന്നയാളെ നേരത്തെ എക്‌സൈസ് പിടികൂടിയിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ നാലു ദിവസമായി രജീസിനെ എക്‌സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു.
കഞ്ചാവുമായി വയനാട്ടില്‍നിന്ന് ബൈക്കില്‍ കുന്ദമംഗലത്ത് എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി പിടികൂടുകയായിരുന്നു. സമാന കേസില്‍ ഇയാളെ എക്‌സൈസ് സര്‍ക്കിള്‍ സംഘം നേരത്തെ പിടികൂടിയിരുന്നെങ്കിലും തൊണ്ടിമുതല്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറവില്‍പന നടത്തുന്നവര്‍ക്കാണ് ഇയാള്‍ കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്നത്.
ജില്ലയിലെ കോളജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസും എക്‌സൈസും പരിശോധന ശക്തമാക്കിയിരുന്നു.
കഴിഞ്ഞദിവസം കാറില്‍ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവുമായി രണ്ടുപേരെ മുക്കം പൊലിസ് പിടികൂടിയിരുന്നു. കഴിഞ്ഞദിവസം അര കിലോ ബ്രൗണ്‍ ഷുഗറുമായി ഒരാളെ കുന്ദമംഗലം പൊലിസ് എന്‍.ഐടി പരിസരത്തുവച്ചും പിടികൂടിയിരുന്നു. ഈ മാസം മാത്രം മൂന്നാമത്തെ കഞ്ചാവ് വേട്ടയാണു കുന്ദമംഗലം എക്‌സൈസ് റേഞ്ചിന്റെ പരിധിയില്‍ നടക്കുന്നത്.
റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജുനൈദ്, അസി. ഇന്‍സ്‌പെക്ടര്‍ ടി. രമേശ്, പ്രിവന്റിവ് ഓഫിസര്‍മാരായ ഹരീഷ്, പ്രിയരഞ്ജന്‍ ദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം. റെജി, എ.എം ജിനീഷ്, സുരേഷ് ബാബു, സന്തോഷ് ചെറുവോട്ട്, ഡ്രൈവര്‍ സന്തോഷ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago