HOME
DETAILS
MAL
ഗവര്‍ണര്‍ രാജി വെക്കണമെന്ന ശോഭാ സുരേന്ദ്രന്റെ പ്രസ്താവന തള്ളി ഒ.രാജഗോപാല്‍
backup
May 15 2017 | 06:05 AM
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് നടത്തിയ പ്രസ്താവന തള്ളി ഒ.രാജഗോപാല്‍ എം.എല്‍.എ നിയമസഭയില്‍. ഗവര്‍ണറെ വിമര്‍ശിക്കുന്ന നയമല്ല ബി.ജെ.പിയുടേത്. അത്തരം പ്രസ്താവനകള്‍ യുവാക്കളുടെ വികാര പ്രകടനം മാത്രമായി കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാനനില താറുമാറായിട്ടും ഭരണഘടനാപരമായ പദവി ഉപയോഗിക്കാന്‍ സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം തയാറാകുന്നില്ലെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് കുറ്റപ്പെടുത്തിയിരുന്നു. ഗവര്‍ണര്‍ക്കു മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ സ്ഥാനം ഒഴിയുകയാണു നല്ലതെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."