ജനകീയ പങ്കാളിത്തത്തോടെ മണ്ണട്ടാംപാറയില്‍ ഷട്ടര്‍ താഴ്ത്തുന്നു
തിരൂരങ്ങാടി: കടലുണ്ടിപ്പുഴയിലെ വെള്ളം തടഞ്ഞുനിര്‍ത്തുന്നതിന് മണ്ണട്ടാംപാറയില്‍ അവസാനം നാട്ടുകാര്‍തന്നെ അരയുംതലയും മുറുക്കി രംഗത്തിറങ്ങി. ദിനംപ്രതി പുഴയിലെ ജലവിതാനം കുറഞ്ഞതോടെയാണ് ജനകീയ പങ്കാളിത്തത്തോടെ മണ്ണട്ടാംപാറ ഡാമിന്റെ ഷട്ടറുകള്‍ താഴ്ത്തുന്നത്. കുടിവെള്ളം സംരക്ഷിക്കുന്നതിനും കൃഷിയിടങ്ങളിലേക്കുള്ള വെള്ളം സംഭരിക്കുന്നതിനും വേണ്ടി പ്രതിവര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ഷട്ടറുകള്‍ താഴ്ത്താറുള്ളത്. എന്നാല്‍ ഇത്തവണ ഷട്ടര്‍ വേണ്ടവിധം ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ വെള്ളം കടലിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്.
കുടിവെള്ളത്തിനും കാര്‍ഷികമേഖലയ്ക്കും തിരിച്ചടി നേരിടുമെന്നായതോടെ അവസാനം നാട്ടുകാര്‍തന്നെ സംഘടിച്ച് രംഗത്തിറങ്ങുകയായിരുന്നു. ഒലിച്ചുപോയ ഷട്ടറിന്റെ സ്ഥാനത്ത് നേരത്തെ മണല്‍ചാക്കുകളും തെങ്ങിന്റെ പാളികളും നിരത്തിയിട്ടുണ്ട്. ബാക്കിയുള്ള രണ്ടു ഷട്ടറുകളില്‍ ഒന്ന് കഴിഞ്ഞ രണ്ടുദിവസങ്ങളിലെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്നലെ താഴ്ത്തി. രണ്ടുദിവസത്തിനകം മറ്റൊരു ഷട്ടര്‍കൂടി താഴ്ത്താനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. 73ലക്ഷം രൂപ ചിലവില്‍ ഡാമിന്റെ ഷട്ടര്‍ നിര്‍മാണം ഒക്ടോബര്‍ അവസാനവാരം നടക്കാനിരിക്കുകയാണ്. സംരക്ഷണസമിതി കണ്‍വീനര്‍ കടവത്ത് മൊയ്തീന്‍കുട്ടി, കുഞ്ഞാമന്‍ ഉള്ളണം നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."