വിശപ്പു സഹിക്കാനായില്ല, പൈലറ്റ് റസ്റ്റോറന്റിന് മുന്നില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡു ചെയ്തു
സിഡ്‌നി: വിശപ്പു സഹിക്കാന്‍ പറ്റാതായാല്‍ എന്തു ചെയ്യും. ഹെലികോപ്റ്റര്‍ പറത്തുകയല്ലേ എന്നോര്‍ത്തിരിക്കാന്‍ പറ്റുമോ. ഭക്ഷണം എവിടെ കിട്ടുമെന്നല്ലേ നോക്കൂ..ആസ്‌ത്രേലിയയിലെ സിഡ്‌നി നഗരത്തിലെ മക്‌ഡൊണാള്‍ഡ് റസ്‌റ്റോറന്റിനു മുന്നിലും ഇതു തന്നെയാണ് സംഭവിച്ചത്.
ഹെലികോപ്റ്റര്‍ പറത്തുന്നതിനിടെ അസഹ്യമായ വിശപ്പ് തോന്നിയ പൈലറ്റ് മറ്റൊന്നും ആലോചിച്ചില്ല. സമീപത്തുള്ള മക്‌ഡൊണാള്‍സ് റസ്‌റ്റോറന്റിനു മുന്നില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡു ചെയ്തു ഭക്ഷണം വാങ്ങാന്‍ കയറി.
അടിയന്തര ആവശ്യമായതിനാലാണ് ഹെലികോപ്റ്റര്‍ താഴെ ഇറക്കിയതെന്ന് കരുതിയ റസ്‌റ്റോറന്റ് അധികൃതരേയും ജീവനക്കാരേയും അമ്പരപ്പിലാക്കി പൈലറ്റ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു വാങ്ങി കൊണ്ടുപോവുകയാണുണ്ടായത്. ഭക്ഷണം വാങ്ങിയ ശേഷം റസ്‌റ്റോറന്റിലെ ലോണില്‍ നില്‍ക്കുന്ന തന്റെ ഹെലികോപ്റ്ററിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്താനും പൈലറ്റ് മറന്നില്ല.
ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതും ഭക്ഷണം വാങ്ങിയ ശേഷം പറന്നുയരുന്നതുമായ മൊബൈല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
റസ്റ്ററോന്റ് അധികൃതരോട് അനുവാദം വാങ്ങിയാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തതെങ്കില്‍ അതില്‍ നിയമപരമായി തെറ്റില്ലെന്ന് സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അതോറിറ്റി വക്താവ് പറഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള ലാന്‍ഡിങ് സുരക്ഷിതമല്ലെന്നും ഹെലികോപ്റ്ററിന്റെ ലാന്‍ഡിങ്ങും ടേക് ഓഫും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണോയെന്ന് പരിശോധിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."