HOME
DETAILS
MAL
ക്രമക്കേട്: ഡല്‍ഹി യൂനിവേഴ്സിറ്റി വൈസ് ചാന്‍സലറെ സസ്പെന്റ് ചെയ്ത് രാഷ്ട്രപതി
backup
October 28 2020 | 13:10 PM
ന്യൂഡല്‍ഹി: ഡല്‍ഹി യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ യോഗേഷ് ത്യാഗിയെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് സസ്പെന്‍ഡ് ചെയ്തു. സര്‍വകലാശാലയില്‍ നടന്ന വിവിധ നിയമനങ്ങളുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് നടപടിയെന്നു കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
വി.സിക്കെതിരേ അന്വേഷണം നടത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് രാഷ്ട്രപതിയുടെ അനുമതി തേടിയിരുന്നു. ഇത് അംഗീകരിച്ചിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം തീരുന്നതുവരെ വി.സിയെ സസ്പെന്‍ഡ് ചെയ്യുകയാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."