കോടിയേരിയുടെ പ്രസംഗ വിവാദം കത്തുന്നു; പൊലിസ് വിഡിയോ പരിശോധനക്ക്
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗത്തെ ചൊല്ലിയുള്ള വിവാദം കത്തുന്നു. ഭരണ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ സെക്രട്ടറി അണികളെ അക്രമത്തിനു പ്രേരിപ്പിക്കുകയാണെന്നു കുറ്റപ്പെടുത്തി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.
കോടിയേരിക്കെതിരേ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും പരാതി നല്‍കി. നിയമം കൈയിലെടുക്കാനും അക്രമം നടത്താനും പരസ്യമായി അണികള്‍ക്ക് ആഹ്വാനം നല്‍കിയ കോടിയേരിക്കെതിരേ കേസെടുക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.
കോടിയേരിയുടെ പ്രസംഗം നിയമവാഴ്ചയോടുള്ള വെല്ലുവിളി ആണെന്നും സുധീരന്‍ കത്തില്‍ കുറ്റപ്പെടുത്തി. കോടിയേരി കലാപത്തിനു ആഹ്വാനം ചെയ്യുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പ്രതികരിച്ചു. വിവാദ പ്രസംഗത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
അക്രമം നടത്തണമെന്ന കോടിയേരിയുടെ പരസ്യപ്രഖ്യാപനം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും നിയമം കൈയിലെടുക്കാന്‍ അദ്ദേഹം പരസ്യമായി ആഹ്വാനം ചെയ്തിരിക്കുകയാണെന്നും ഡി.ജി.പിക്ക് പരാതി നല്‍കിയശേഷം കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
ജനങ്ങള്‍ ആഗ്രഹിക്കുന്നത് ശാന്തിയും സമാധാനവുമാണ്. എന്നാല്‍ അതിനു വിരുദ്ധമായി സംഘര്‍ഷത്തിന്റെയും കലാപത്തിന്റെയും ഭാഷയില്‍ സംസാരിക്കുന്ന കോടിയേരി മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തിരിക്കുന്നത്. പൊലിസ് ആര്‍.എസ്.എസിന്റെ പക്ഷത്താണെന്ന കോടിയേരിയുടെ പ്രഖ്യാപനം വാസ്തവത്തില്‍ പിണറായി വിജയനുള്ള മുന്നറിയിപ്പും വെല്ലുവിളിയുമാണെന്നും കുമ്മനം ആരോപിച്ചു.
അതേസമയം കോടിയേരിയുടെ പ്രസംഗത്തിന്റെ വിഡിയോ പരിശോധിക്കാനാണു പൊലിസിന്റെ തീരുമാനം. വിഡിയോ പരിശോധിച്ചശേഷം തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കുമെന്നു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
പ്രതിപക്ഷം കോടിയേരിക്കെതിരേ നിലപാട് കടുപ്പിക്കുന്നതിനിടെ പ്രസ്താവനയില്‍ അതൃപ്തി രേഖപ്പെടുത്തി സി.പി.ഐ നേതാവും കൃഷിമന്ത്രിയുമായ വി.എസ് സുനില്‍കുമാറും രംഗത്തെത്തി. തങ്ങള്‍ ഒരിക്കലും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നു വ്യക്തമാണല്ലോ എന്നായിരുന്നു ഇതുസംബന്ധിച്ചു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു സുനില്‍കുമാറിന്റെ മറുപടി. മുഖ്യമന്ത്രി നിയന്ത്രിക്കുന്ന പൊലിസില്‍ വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണു കോടിയേരിയുടെ പ്രസ്താവനയെന്നായിരുന്നു മുസ്‌ലിംലീഗിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ സി.പി.എം സംഘടിപ്പിച്ച ബഹുജന കൂട്ടായ്മയില്‍ പ്രസംഗിക്കുന്നതിനിടേ ആയിരുന്നു കോടിയേരിയുടെ വിവാദ പരാമര്‍ശം. അക്രമിക്കാന്‍ വന്നവനോടു തന്നെ കണക്കുതീര്‍ക്കണം. വയലിലെ പണിക്ക് വരമ്പത്തുതന്നെ കൂലികിട്ടും. അതുകൊണ്ട് സി.പി.എമ്മിനോടു കളിക്കേണ്ട എന്നായിരുന്നു ആര്‍.എസ്.എസ് ആക്രമണങ്ങളെ ഉദ്ദേശിച്ച് കോടിയേരി നടത്തിയ പ്രസംഗം.
മുഖ്യമന്ത്രി നിലപാട്
വ്യക്തമാക്കണമെന്ന് സുധീരന്‍
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദ പ്രസംഗത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. കോടിയേരിയുടെ പ്രസംഗം നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണെന്നും അദ്ദേഹത്തിനെതിരേ കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തരുതെന്നും സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആവശ്യപ്പെട്ടു.
കോടിയേരിയുടെ പരാമര്‍ശം നിയമം കൈയിലെടുക്കാനുള്ള ആഹ്വാനമാണ്. സംഘര്‍ഷം സൃഷ്ടിക്കുന്ന തരത്തിലുള്ള ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ഉചിതമല്ല. നിയമലംഘനം നടത്തുന്ന സി.പി.എമ്മും ബി.ജെ.പിയും അതില്‍ നിന്നു പിന്മാറണം. കേവലം രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ആളുകളെ കൊന്നൊടുക്കുന്നതിന് സി.പി.എം ശ്രമിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു.
സംസ്ഥാനത്ത് പൊലിസ് നിഷ്‌ക്രിയമാണ്. കോടിയേരിയും പൊലിസിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്.
വിവാദ പ്രസംഗത്തിനെതിരേ നടപടി എടുക്കാത്തതിലൂടെ പൊലിസിന്റെ കാര്യക്ഷമത തകര്‍ന്നിരിക്കുകയാണെന്നു തെളിഞ്ഞതായും സുധീരന്‍ പറഞ്ഞു.
ന്യായീകരിച്ച്
പി.ജയരാജന്‍
കണ്ണൂര്‍: പയ്യന്നൂരില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ന്യായീകരിച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്ത്. അക്രമത്തിന് ആഹ്വാനം ചെയ്യുകയല്ല, മറിച്ച് പാര്‍ട്ടി കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ വരുന്നവര്‍ സന്തോഷത്തോടെ മടങ്ങുന്ന സാഹചര്യമുണ്ടാവരുതെന്നും അക്രമികളെ പ്രതിരോധിക്കണമെന്നുമാണ് കോടിയേരി പറഞ്ഞതെന്ന് പി ജയരാജന്‍ പറഞ്ഞു.
ആക്രമണം നടത്താന്‍ പിന്നീടു തോന്നാത്ത രീതിയിലുള്ള പ്രതിരോധമുണ്ടാകണം. ആര്‍.എസ്.എസിനെതിരേ ജാഗ്രത പുലര്‍ത്തണമെന്നും കോടിയേരി പറഞ്ഞുവെന്നാണ് ജയരാജന്റെ വിശദീകരണം. പയ്യന്നൂരില്‍ സി.പി.എം നടത്തിയ ബഹുജന കൂട്ടായ്മയിലായിരുന്നു കോടിയേരിയുടെ വിവാദ പ്രസംഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 23 minutes agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• an hour agoതിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• an hour agoഅല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• an hour agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• 2 hours agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 hours agoഅല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 3 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍
Kerala
• 3 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 3 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 3 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 4 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 5 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 7 hours agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 7 hours agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 7 hours agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 8 hours agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി