HOME
DETAILS

മഞ്ചേരിയിലെ യുദ്ധ സ്മാരകം അവഗണനയുടെ ഇരുട്ടുമുറിയില്‍

  
backup
September 14 2018 | 21:09 PM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b4%95

മഞ്ചേരി: യുദ്ധമുഖത്തെത്തിയ 31 ഏറനാട്ടുക്കാരുടെ ഓര്‍മയ്ക്കായി ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച മഞ്ചേരിയിലെ യുദ്ധസ്മാരകം അവഗണനയുടെ ഇരുട്ടുമുറിയില്‍. മഞ്ചേരി കച്ചേരിപ്പടിയില്‍ 1920ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പഴയ കച്ചേരിയും ഇപ്പോള്‍ താലൂക്ക് ഓഫിസിന്റെ ഭാഗവുമായ കെട്ടിടത്തിന്റെ പടിഞ്ഞാറുവശത്തെ വരാന്തയിലാണ് ചരിത്ര പോരാളികളുടെ സ്മാരകമായ വെണ്ണക്കല്‍ ഫലകം സ്ഥിതിചെയ്യുന്നത്. ഇത് സംരക്ഷിക്കാനൊ ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പുതിയ തലമുറക്ക് പരിചയപ്പെടുത്താനൊ അധികൃതര്‍ തയാറായിട്ടില്ല.
മഞ്ചേരിയില്‍ നിന്ന് 31 പേര്‍ ലോക യുദ്ധത്തില്‍ പങ്കെടുത്തുവെന്നും രണ്ടു പേര്‍ ജീവന്‍ വെടിഞ്ഞുവെന്നുമാണ് ഫലകത്തില്‍ കൊത്തി വച്ചിട്ടുള്ളത്. ഇതിന് സമാനമായി വെണ്ണക്കല്‍ സ്മാരക ഫലകം തൃശ്ശൂര്‍ മൃഗശാലക്ക് സമീപവും, പാക്കിസ്ഥാനിലെ ലെഹ്രിയിലും ഉള്ളതായുള്ള രേഖകകള്‍ ലഭിച്ചു. ഇന്ത്യയില്‍ 500 ഓളം വിവിധ രൂപത്തിലുള്ള യുദ്ധ സ്മാരകങ്ങള്‍ സംരക്ഷിച്ചുവരുന്നുണ്ടെങ്കിലും ഏറനാട്ടുകാരുടെ ഓര്‍മകള്‍ക്ക് എന്നും അവഗണന മാത്രമാണ്. ഒന്നാം ലോക യുദ്ധത്തിന് നൂറ് വയസ് പിന്നിട്ടെങ്കിലും യുദ്ധം ചെയ്യാനായി പോയ ആ മുപ്പത്തിയൊന്ന് പേരുടെ പേരുവിവരങ്ങള്‍ താലൂക്ക് ഓഫിസില്‍ ലഭ്യമല്ല. പത്തുലക്ഷം ഭടന്മാരാണ് 1914 മുതല്‍ 16 വരെ ഫ്രാന്‍സിലും, ഇറാഖ്, ഇറാന്‍ പ്രവിശ്യകളിലും ജര്‍മനിയിലും ബ്രിട്ടനുവേണ്ടി പോരാടിയത്. മദ്രാസ് റജിമെന്റില്‍ 75,000 പേരാണ് യുദ്ധമുഖത്തേക്ക് ഇറങ്ങിയത്. ഇവരില്‍ മഞ്ചേരിയില്‍ നിന്നുള്ള രണ്ടുപേര്‍ ഉള്‍പ്പെടെ നൂറുപേരാണ് ഏറനാട്ടില്‍ നിന്ന് യുദ്ധത്തില്‍ പങ്കെടുത്തത്. പലരെയും കാണാതാവുകയോ മരണപ്പെടുകയോ ചെയ്തതായാണ് രേഖകള്‍. എന്നാല്‍ ഇവരുടെ പേരു വിവരങ്ങള്‍ പോലും താലൂക്ക് ഓഫീസിലെ ചരിത്രരേഖകളില്‍ കാണുന്നില്ല. നൂറ്റാണ്ടിലധികം പഴക്കമുള്ള മഞ്ചേരി താലൂക്ക് ഓഫിസ് കെട്ടിടത്തിലെ ഇരുട്ടുമുറിയിലാണിപ്പോള്‍ സ്മാരക ഫലകത്തിന്റെ സ്ഥാനം. ഒന്നാം ലോകയുദ്ധം മുതല്‍ കാര്‍ഗില്‍ യുദ്ധം വരെയുള്ള പോരാട്ടങ്ങളില്‍ രക്തസാക്ഷിത്വം വരിച്ച 27 പേരുടെ ഓര്‍മയ്ക്കായി മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ യുദ്ധസ്മാരകമുണ്ട്. മഞ്ചേരിയിലെ അത്യ പൂര്‍വമായ സ്മാരകവും സംരക്ഷിക്കപെടണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം വിസ്മൃതിലായ യുദ്ധസ്മാരകത്തിന്റെ ചരിത്ര ശേഷിപ്പുകള്‍ കണ്ടെത്താന്‍ ഏറനാട് താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. സീനിയര്‍ ക്ലര്‍ക്കുമാരായ പി.സുനില്‍, എം.പി സോമസുന്ദരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചരിത്ര ശേഷിപ്പുകളെ തേടിയിറങ്ങിയിരിക്കുന്നത്. വിവരങ്ങള്‍ തേടി പുരാരേഖ സംരക്ഷണ കേന്ദ്രത്തെയും ഇരുവരും സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി കെ.ടി ജലീല്‍ താലൂക്ക് ഓഫീസിലുള്ള യുദ്ധ സ്മാരകം സന്ദര്‍ശിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago