പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭം: കെ.സി അബു
വടകര: കോട്ടപ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് പുനത്തില്‍ അമ്മതിന്റെ വീട് അക്രമിച്ച കേസില്‍ പ്രതികളെ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് കെ.സി അബു വടകരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഭവം നടന്നിട്ട് എട്ട് ദിവസം കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ തിരുവള്ളൂരിലും പരിസര പ്രദേശങ്ങളിലും വിലസി നടക്കുമ്പോഴും പൊലിസ് നിഷ്ക്രിയത്വം തുടരുകയാണ്.
ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷമാണ് ആയുധങ്ങളുമായി ക്രമിനല്‍ സംഘം വീടിന് അകത്തേക്ക് പ്രവേശിച്ചത്. വീടിന്റെ ജനല്‍ ചില്ലുകള്‍ ഒന്നൊഴിയാതെ അടിച്ചു തകര്‍ക്കുകയുണ്ടായി. വീട്ടില്‍ നിന്ന് ആഭരണങ്ങളും പണവും നഷ്ടപ്പെടുകയും ചെയ്തു. ഭാഗ്യത്തിനാണ് അമ്മതും കുടുംബവും അപായമേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും കെ.സി അബു പറഞ്ഞു.
പൊലിസ് സ്റ്റേഷന് മാര്‍ച്ച് അടക്കമുള്ള സമര പരിപാടികള്‍ സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി കോട്ടപ്പള്ളിയില്‍ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ കെ പ്രവീണ്‍കുമാര്‍, പ്രമോദ് കക്കട്ടില്‍, കെ.പി വിശ്വനാഥന്, സത്യന് കടിയങ്ങാട്, കെ.പി കരുണന്, രാജേഷ് കീഴരിയൂര്‍, ബവിത്ത് മലോല്‍, വി.കെ ഇസ്ഹാഖ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."