കെ.എസ്.ആര്.ടി.സിയെ പൊതുമേഖലയില്‍ തന്നെ വളര്‍ത്തിയെടുക്കും: മന്ത്രി ശശീന്ദ്രന്
തൊട്ടില്‍പ്പാലം: കെ.എസ്.ആര്.ടി.സിയെ പൊതുമേഖലയില്‍ തന്നെ വളര്‍ത്തിയെടുക്കുമെന്നും അതിനായി കൂടുതല്‍ ജനകീയവല്ക്കരിക്കുമെന്നും ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്. തൊട്ടില്‍പ്പാലം ഡിപ്പോയില്‍ ഇ.കെ വിജയന് എം.എല്‍.എയുടെ ആസ്തിവികസനഫണ്ടില്‍ നിന്നും 65 ലക്ഷം രൂപ വിനിയോഗിച്ച് പൂര്‍ത്തീകരിച്ച യാര്‍ഡ്, യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രം, അനുബന്ധപ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച ഗ്യാരേജ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകുകയായിരുന്നു അദ്ദേഹം. നിലവില്‍ മുടങ്ങിക്കിടക്കുന്ന തൊട്ടില്‍പ്പാലം-വടകര ചെയിന്സര്വീസുള്പ്പടെയുള്ള മുഴുവന്‍ സര്‍വിസുകളും ആഗസ്ത് 15ഓടെ പുനസ്ഥാപിക്കുമെന്നും ആരംഭിക്കാനിരുന്ന ഡീസല്‍ പമ്പിന് പകരം ബയോഡീസല്‍ പമ്പ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് തുടങ്ങുന്ന തൊട്ടില്‍പ്പാലം-കുമളി ദീര്‍ഘദൂര സര്‍വിസിന്റെ ഫ്ളാഗോഫും മന്ത്രി നിര്‍വഹിച്ചു. ഇ.കെ വിജയന് എം.എല്‍.എ അധ്യക്ഷനായി.
കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മജോര്‍ജ്ജ് സ്വാഗതം പറഞ്ഞു. കെ.എസ്.ആര്.ടി.സി ചീഫ് എന്‍ജിനിയര്‍ ആര് ഇന്ദു, സോണല്‍ ഓഫിസര്‍ സഫറുള്ള, എ.ടി.ഒ അബ്ദുന്നാസര്‍, പി.എം ഷറഫ്മുഹമ്മദ് പി.ജി ജോര്‍ജ്ജ് മാസ്റ്റര്‍, വി.പി സുരേഷ്, സംസാരിച്ചു. സി.എന്‍ ബാലകൃഷ്ണന്, കെ.ടിഅശ്വതി, കെ.എം സതി, പി.പി ചന്ദ്രന്, കെ.പി ശ്രീദരന്‍ മാസ്റ്റര്‍, കെ.കെ മോളി, ആര് സുധാകരന്, ബോബി മൂക്കന്‍തോട്ടം, കെ.പി ഷംസീര്‍ മാസ്റ്റര്‍ സംബന്ധിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."