HOME
DETAILS
MAL
എം.സി കമറുദ്ദീന് എം.എല്‍.എക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
backup
October 28 2020 | 16:10 PM
കൊച്ചി: ജ്വല്ലറി നിക്ഷേപവുമായി ബന്ധപ്പെട്ട് എം.സി കമറുദ്ദീന് എം.എല്‍.എക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും വിചാരണ നേരിടേണ്ട തരത്തിലുള്ളതുമാണ്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ മാത്രമേ വ്യക്തമാകുവെന്നും സര്‍ക്കാര്‍ അറിയിച്ചു. തനിക്കെതിരായ വഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന് സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
അതേസമയം, സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്ന് എം.സി കമറുദ്ദീന് എംഎല്.എ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."